പശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്ഇന്ത്യ-ചൈന അരി വ്യാപാരത്തർക്കം: മൂന്ന് ഇന്ത്യൻ കമ്പനികളുടെ ഇറക്കുമതി ലൈസൻസ് റദ്ദാക്കിഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നു

വിദേശ നിക്ഷേപകര്‍ ഏപ്രിലിലും വില്‍പ്പന തുടരുന്നു

മുംബൈ: ഏപ്രില്‍ ആദ്യം മുതല്‍ ഓഹരി വിപണി ഭാഗികമായ കരകയറ്റം നടത്തിയെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുകയാണ്‌. ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, കണ്‍സ്യൂമര്‍ സര്‍വീസസ്‌, ഹെല്‍ത്ത്‌കെയര്‍, ഓട്ടോ, ഓയില്‍ & ഗ്യാസ്‌ എന്നീ മേഖലകളില്‍ വിദേശ നിക്ഷേപകരുടെ ഗണ്യമായ വില്‍പ്പനയാണ്‌ ഏപ്രില്‍ ആദ്യ പകുതിയില്‍ ഉണ്ടായത്‌.

മാര്‍ച്ചില്‍ ധനകാര്യ സേവന മേഖലയില്‍ 60,000 കോടി രൂപയുടെ വില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രിലില്‍ ഈ മേഖലയിലെ 19,150 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
ഏപ്രിലില്‍ നിഫ്‌റ്റി ബാങ്ക്‌ സൂചിക 12 ശതമാനമാണ്‌ ഉയര്‍ന്നത്‌. എന്നാല്‍ ഈ കരകയറ്റമൊന്നും വിദേശ നിക്ഷേപകരെ വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിച്ചില്ല.

കണ്‍സ്യൂമര്‍ സര്‍വീസസ്‌ മേഖലയില്‍ 4556 കോടി രൂപയുടെയും ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ 5336 കോടി രൂപയുടെയും വില്‍പ്പന നടന്നു. എഫ്‌എംസിജി, ടെലികോം, റിയല്‍ എസ്റ്റേറ്റ്‌ മേഖലകളില്‍ യഥാക്രമം 2976 കോടി, 2492 കോടി രൂപ, 1917 കോടി എന്നിങ്ങനെയാണ്‌ വില്‍പ്പന നടന്നത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ 1.17 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയിരുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ മാര്‍ച്ചില്‍ കണ്ടത്‌.

ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌.

X
Top