Alt Image
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രിസംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചുകേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയംസാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ സമ്പത്തിൽ വൻ വർദ്ധനവ്

ബ്രിട്ടനിൽ ശതകോടീശ്വരന്മാരുടെ എണ്ണം കുറയുകയാണ്, എന്നാൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ സമ്പത്ത് കുത്തനെ വർദ്ധിച്ചതായി ‘സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.

വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും സുനകിന്റെയും ഭാര്യ അക്ഷത മൂർത്തിയുടെയും സമ്പത്ത് വർദ്ധിച്ചു. കഴിഞ്ഞ വർഷം 275-ാം സ്ഥാനത്തായിരുന്ന ദമ്പതികളുടെ ആസ്തി 651 മില്യൺ പൗണ്ട് അതായത് ഏകദേശം 6890 കോടി രൂപയുമായി പട്ടികയിൽ 245-ാം സ്ഥാനത്തേക്ക് ഉയർന്നു.

2022-23ൽ ഋഷി സുനക് 23 കോടി രൂപ നേടിയപ്പോൾ അക്ഷതാ മൂർത്തിക്ക് കഴിഞ്ഞ വർഷം മാത്രം 136 കോടി രൂപ ലാഭവിഹിതമായി ലഭിച്ചു. അതായത്, ഭർത്താവിനേക്കാൾ കൂടുതലായിരുന്നു അക്ഷതാ മൂർത്തിയുടെ സമ്പാദ്യം.

ഇൻഫോസിസിലെ അക്ഷത മൂർത്തിയുടെ ഓഹരി പങ്കാളിത്തമാണ് ഈ വർഷത്തെ വരുമാന വളർച്ചയ്ക്ക് പ്രധാന കാരണം. അക്ഷതയുടെ പിതാവ് നാരായണ മൂർത്തി സ്ഥാപിച്ച ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഇൻഫോസിസിലെ മൂർത്തിയുടെ ഓഹരികളുടെ വില ഗണ്യമായി വർധിച്ചിട്ടുണ്ട്.

ഇത് ഒരു വർഷത്തിനുള്ളിൽ 108.8 ദശലക്ഷം പൗണ്ട് വർദ്ധിച്ച് ഏകദേശം 590 ദശലക്ഷം പൗണ്ടായി. അതേ സമയം, ദമ്പതികളുടെ നിലവിലെ ആസ്തി 2022 വർഷത്തേക്കാൾ കുറവാണ്.

സൺഡേ ടൈംസ് സമ്പന്ന പട്ടിക പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ചാൾസ് രാജാവിന്റെ സമ്പത്ത് 600 ദശലക്ഷം പൗണ്ടിൽ നിന്ന് 610 ദശലക്ഷം പൗണ്ടായി വർദ്ധിച്ചുതായും വ്യക്തമാക്കുന്നു.

ഇതിനിടെ ബ്രിട്ടീഷ് ശതകോടീശ്വരന്മാരുടെ എണ്ണം തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞു.

2022-ലെ 177-ൽ നിന്ന് ഈ വർഷം 165-ലേക്കാണ് ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞത്.

X
Top