സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

രണ്ട് കമ്പനികള്‍ കൂടി ഓഹരി വിപണിയിലേക്ക്

മുംബൈ: ഫ്‌ലോട്ട് ഗ്ലാസ് നിര്‍മാതാക്കളായ ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡ്‌സ്ട്രിയും എന്‍ജിനീയറിങ് സൊല്യൂഷന്‍സ് കമ്പനിയായ യൂണിപാര്‍ട്ട്‌സ് ഇന്ത്യയും ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി കമ്പനികള്‍ നേടി. ഏപ്രിലിലാണ് ഇരുകമ്പനികളും സെബിക്ക് മുമ്പാകെ ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചത്.

ഡ്രാഫ്റ്റ് പേപ്പറുകള്‍ അനുസരിച്ച്, ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡസ്ട്രിയുടെ ഐപിഒയില്‍ പ്രൈമറി ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നു. 300 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റവും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ 1,28,26,224 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതാണ് ഐപിഒ.

പ്രാഥമിക ഓഹരി വില്‍പ്പനയില്‍നിന്ന് സമാഹരിക്കുന്ന തുക കടം വീട്ടുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. 2021 സാമ്പത്തിക വര്‍ഷത്തില്‍ 16 ശതമാനം വിഹിതമുള്ള ഇന്ത്യയിലെ മുന്‍നിര ഫ്‌ലോട്ട് ഗ്ലാസ് നിര്‍മാതാക്കളില്‍ ഒന്നാണ് ഗോള്‍ഡ് പ്ലസ് ഗ്ലാസ് ഇന്‍ഡസ്ട്രി.

യൂണിപാര്‍ട്ട്‌സ് ഇന്ത്യയുടെ പ്രാഥമിക ഓഹരി വില്‍പ്പന പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്‌ലാണ്. അതിനാല്‍ പബ്ലിക് ഇഷ്യുവില്‍ നിന്നുള്ള വരുമാനമൊന്നും കമ്പനിക്ക് ലഭിക്കില്ല. ഐപിഒ നടത്താനുള്ള കമ്പനിയുടെ മൂന്നാമത്തെ ശ്രമമാണിത്.

നേരത്തെ 2018ലും 2014ലും ഐപിഒയ്ക്കായി യൂണിപാര്‍ട്‌സ് അനുമതി നേടിയിരുന്നു.

X
Top