ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

ബാഗ്മാനെ പ്രൈം ഓഫീസ് ആര്‍ഇഐടി ഐപിഒ നാളെ മുതല്‍

കൊച്ചി: ബെംഗളൂരു ആസ്ഥാനമായുള്ള, ഗ്രേഡ് എ പ്ലസ് ബിസിനസ് പാര്‍ക്കുകള്‍ ഉള്‍പ്പെയുള്ള വാണിജ്യ ഓഫീസ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റായ (ആര്‍ഇഐടി) ബാഗ്മാനെ പ്രൈം ഓഫീസ് ആര്‍ഇഐടിയുടെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 മെയ് 05 മുതല്‍ 07 വരെ നടക്കും.

2,390 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 1,015 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഹരി ഒന്നിന് 95 മുതല്‍ 100 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 150 ഓഹരികള്‍ക്കും തുടര്‍ന്ന് 150 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, 360 വണ്‍ വാം ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. കെഫിന്‍ ടെക്നോളജീസ് ലിമിറ്റഡാണ് രജിസ്ട്രാര്‍.

X
Top