കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ഡെറ്റ് ഫണ്ടുകള്‍ക്കുള്ള നികുതി ആനുകൂല്യം പിന്‍വലിച്ചേക്കും

ഡെറ്റ് മ്യൂച്വല് ഫണ്ടുകള്ക്ക് ബാധകമായ ദീര്ഘകാല മൂലധന നേട്ട നികുതി ആനുകൂല്യം പിന്വലിച്ചേക്കുമെന്ന് റിപ്പോര്ട്ട്. ധനകാര്യ ബില് 2023ലെ ഭേദഗതി പ്രകാരമാണ് നിലവില് ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാകുക. അതേസമയം, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

2023 ഏപ്രില് ഒന്നിനോ അതിനുശേഷമോ നിക്ഷേപം നടത്തുന്ന കടപ്പത്ര അധിഷ്ഠിത മ്യൂച്വല് ഫണ്ടുകള്ക്കാണ് ഇത് ബാധകം. മൂന്നു വര്ഷം കൈവശം വെച്ചശേഷം പിന്വലിക്കുമ്പോള് ലഭിച്ചിരുന്ന ഇന്ഡസ്കേഷന് (പണപ്പെരുപ്പം കിഴിച്ചുള്ള നികുതി) ആനുകൂല്യമാണ് പിന്വലിക്കുന്നത്.

ഹ്രസ്വകാല മൂലധന നേട്ടമായി പരിഗണിച്ച് മൊത്തം വരുമാനത്തോട് ചേര്ത്താകും ഇനി നികുതി നല്കേണ്ടിവരിക.

ഡെറ്റ് ഫണ്ടുകള്, ഇന്റര്നാഷ്ണല് ഫണ്ടുകള്, ഗോള്ഡ് ഫണ്ടുകള് എന്നിവയില് നിന്ന് ലഭിക്കുന്ന ആദായത്തിനാണ് ഇത് ബാധകം. സ്ഥിര നിക്ഷേപ പദ്ധതകളില് നിന്ന് വ്യത്യസ്തമായി ലഭിക്കുന്ന ഈ ആനുകൂല്യമാണ് ഇല്ലാതാകുക. ഇതോടെ നികുതി ബാധ്യത സ്ഥിര നിക്ഷേപ പദ്ധതികള്ക്ക് സമാനമാകും.

അതേസമയം, മാര്ച്ച് 31വരെയുള്ള നിക്ഷേപങ്ങള്ക്ക് തീരുമാനം ബാധകമാവില്ല. വെള്ളിയാഴ്ച പാര്ലമെന്റില് അവതരിപ്പിച്ചേക്കാവുന്ന ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് ഈ മാറ്റങ്ങള് ഉണ്ടാകുകയെന്നാണ് റിപ്പോര്ട്ടുകള്.

X
Top