മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

3023 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടാറ്റ മോട്ടോഴ്‌സ് 3,203 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 5006.60 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. പാസഞ്ചര്‍ വാഹന ബിസിനസിന്റെ മെച്ചപ്പെട്ട മാര്‍ജിനും ആഡംബര കാര്‍ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവറിലെ (ജെഎല്‍ആര്‍) ശക്തമായ വില്‍പ്പനയുമാണ്  സഹായിച്ചത്.

വരുമാനം 42 ശതമാനമുയര്‍ത്തി 1.02 ലക്ഷം കോടി രൂപയാക്കിയ കമ്പനി എബിറ്റ 14700 കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. എബിറ്റ മാര്‍ജിന്‍ 1300 പോയിന്റുയര്‍ത്തി 8.6 ശതമാനം. വാണിജ്യ വാഹന വില്‍പന അതേസമയം 15 ശതമാനം കുറവാണ്.

ബിഎസ്6 ഫേസ്2 ട്രാന്‍സിഷനാണ് കാരണം.6.9 ബില്യണ്‍ പൗണ്ടാണ് ജെഎല്‍ആര്‍ വരുമാനം. 57 ശതമാനം ഉയര്‍ച്ചയാണിത്.

X
Top