
മുംബൈ: സുല വൈന്‍യാര്‍ഡ്‌സ് ഓഹരികള്‍ വ്യാഴാഴ്ച 1.12 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. എന്‍എസ്ഇയില്‍ 361 രൂപയിലും ബിഎസ്ഇയില്‍ 358 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്. 357 രൂപയായിരുന്നു ഇഷ്യുവില.
നിലവിലെ വിലയില്‍ 3,014.32 കോടി രൂപയാണ് വിപണി മൂല്യം. േ്രഗ മാര്‍ക്കറ്റ് പ്രീമിയം പ്രകാരം നെഗറ്റീവ് ലിസ്റ്റിംഗാണ് പ്രതീക്ഷിച്ചിരുന്നത്. തുടക്കം ദുര്‍ബലമായ സാഹചര്യത്തില്‍, പ്രകടനം വിലയിരുത്തിവേണം നിക്ഷേപമെന്ന് ബ്രോക്കറേജ് സ്ഥാപനം ഷെയര്‍ഖാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 14 ന് അവസാനിച്ച 960 കോടി രൂപയുടെ ഐപിഒ 2.33 മടങ്ങ് അധികമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ തങ്ങളുടെ ക്വാട്ടയുടെ 4.13 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ സ്ഥാപന ഇതര നിക്ഷേപകര്‍ 1.51 മടങ്ങ് അധികവും ചെറുകിട നിക്ഷേപകര്‍ 1.65 മടങ്ങ് അധികവും വാങ്ങി.
മൂന്നാം ദിവസം മാത്രമാണ് ഇഷ്യു സബ്‌സ്‌ക്രിപ്ഷന്‍ മുഴുവനായത്. രാജ്യത്തെ ഏറ്റവും വലിയ വൈന്‍ ഉത്പാദകരമാണ് സുല വൈന്‍യാര്‍ഡ്‌സ്.