ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

ഉയര്‍ന്ന നിരക്കില്‍ കടമെടുത്ത് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍

മുംബൈ: വിവിധ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവില് മൂന്നാമത്തെ ആഴ്ചയും വര്ധനവുണ്ടായി. ശരാശരി വായ്പാ നിരക്ക് 12 ബേസിസ് പോയന്റ് ഉയര്ന്ന് 7.77ശതമാനത്തിലെത്തി.

കടപ്പത്ര ലേലത്തിലൂടെ കേരളം ഉള്പ്പടെയുള്ള 10 സംസ്ഥാനങ്ങള് 19,500 കോടി രൂപയാണ് തിങ്കളാഴ്ച സമാഹരിച്ചത്. യുഎസ് ട്രഷറി ആദായത്തിലെ കുതിപ്പും റിപ്പോ നിരക്ക് ആര്ബിഐ 0.50ശതമാനം കൂട്ടിയതുമാണ് ആദായത്തില് പെട്ടെന്നുണ്ടായ വര്ധനവിന് പിന്നില്. ഒരുമാസം മുമ്പ് 7.46 ശതമാനമായിരുന്നു നിരക്ക്.

തിങ്കളാഴ്ച നടന്ന വില്പനയില് ദീര്ഘകാലയളവിലെ വായ്പയായി 6,600 കോടി രൂപയാണ് സംസ്ഥാനങ്ങള് സമാഹരിച്ചത്. 6,600 കോടി രൂപ പത്തുവര്ഷത്തെ കാലയളവിലുമാണ് കടമെടുത്തത്.

25 വര്ഷക്കാലയളവിലെ വായ്പയായി കേരളത്തിന് ലഭിച്ചത് 400 കോടി രൂപയാണ്. എട്ടുവര്ഷ കാലയളവില് മഹാരാഷ്ട്ര 4,000 കോടി രൂപയും സമാഹരിച്ചു. 7.7ശതമാനമാണ് ഈയനത്തിലുള്ള വായ്പാ ചെലവ്.

X
Top