ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

കെ. പോൾ തോമസിനെ സ-ധൻ ചെയർമാനായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡി ഡോ: കെ. പോൾ തോമസ്, രാജ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ അപെക്സ് അസോസിയേഷനായ സ-ധന്റെ (Sa-Dhan) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം സ-ധൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്. കൊൽക്കത്തയിൽ നടന്ന സ-ധൻ വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സാറ്റിൻ ക്രെഡിറ്റ്‌കെയർ നെറ്റ്‌വർക്ക് ചെയർമാനും എംഡിയുമായ എച്ച്. പി. സിംഗ്, ക്യാഷ്പോർ മൈക്രോ ക്രെഡിറ്റ് എംഡി മുകുൾ ജയ്‌സ്വാൾ എന്നിവരെ പുതിയ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്തു. സ്വമാൻ ഫിനാൻഷ്യൽ സർവീസസ് എക്‌സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ ജി. കിരൺ കുമാറാണ് ട്രഷറർ. മൈക്രോഫിനാൻസ് മേഖല നിർണായകമായ ഘട്ടത്തിലൂടെ നീങ്ങുമ്പോൾ സ-ധന്റെ നേതൃനിരയിൽ വീണ്ടും എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോ: കെ. പോൾ തോമസ് പറഞ്ഞു.

X
Top