ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

ധനം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ. ഇ. ശ്രീധരന് സമ്മാനിച്ചു

കൊച്ചി: മെട്രോമാന്‍ ഡോ. ഇ. ശ്രീധരന് ധനം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് 2026 സമ്മാനിച്ചു.


കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പുരസ്‌കാരം കൈമാറി. ധനം ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എംഡി മിഥുന്‍ കെ ചിറ്റിലപ്പിള്ളി, ധനം ഔട്ട്‌സ്റ്റാന്‍ഡിങ് എന്‍ആര്‍ഐ എന്റര്‍പ്രണര്‍ അവാര്‍ഡ് മാര്‍ലാബ്സ് സഹസ്ഥാപകന്‍ & ചെയര്‍മാന്‍ സിബി വടക്കേക്കര, ധനം ബിസിനസ്
പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ കണ്‍ട്രി എംഡി രമേഷ് നായര്‍, ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മന്ത്ര സഹസ്ഥാപക ശാലിനി ജെയിംസ്, ധനം എസ്എംഇ ഓഫ് ദി ഇയര്‍ അവാര്‍ഡ് അജ്മി ഫുഡ്‌സ് ഡയറക്റ്റര്‍ കെ.എ റാഷിദ്, ധനം സ്റ്റാര്‍ട്ടപ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഐറോവ് ടെക്നോളജീസ് ലിമിറ്റഡ് സ്ഥാപകര്‍ ജോണ്‍സ് ടി മത്തായി, പി. കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.


പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ആയിരത്തോളം പേരാണ് 18-ാമത് ധനം ബിസിനസ് സമിറ്റില്‍ (ഡി-ഡെ) പങ്കെടുത്തത്.

ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, വീഗാലാന്‍ഡ് ഹോംസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, നഗരവികസന മന്ത്രാലയ മുന്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. എം. രാമചന്ദ്രന്‍, എല്‍ഐസി മുന്‍ എംഡി സുശീല്‍ കുമാര്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ജോയിന്റ് മാനേജിങ് ഡയറക്റ്റര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, ഗ്രന്ഥകാരനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ പോള്‍ റോബിന്‍സണ്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ ദാസ്, ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ മരിയ ഏബ്രഹാം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

X
Top