ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆

രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 12 കോടി കടന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പുതിയ വരിക്കാരുടെ ശക്തമായ വർദ്ധനവിനെത്തുടർന്ന് ഇന്ത്യയിലെ സജീവമായ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം മെയ് മാസത്തിൽ 12 കോടി പിന്നിട്ടു. പുതുതായി 10.2 ലക്ഷം കാർഡുകൾ വിപണിയിലെത്തുകയും ചെയ്തു.  മുൻ വർഷത്തെ അപേക്ഷിച്ച് പുതിയ കാർഡുകളുടെ എണ്ണത്തിൽ 34 ശതമാനം വാർഷിക വളർച്ചയാണിത്. അതേസമയം, കാർഡുകൾ വഴിയുള്ള ആകെ ചിലവഴിക്കൽ നിരക്കിൽ  ഇന്ത്യക്കാർ ഇപ്പോഴും പിന്നിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ ആകെ ചിലവഴിക്കൽ തുക 2.02 ലക്ഷം കോടി രൂപയായി. 6.3 ശതമാനം മാത്രമാണ് പണം ചെലവഴിക്കൽ ഇനത്തിലെ വളർച്ച.

X
Top