ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സംസ്ഥാനം 1000 കോടി രൂപകൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനസർക്കാർ 1000 കോടി രൂപകൂടി കടമെടുക്കുന്നു. ഓണക്കാലത്ത് 6300 കോടി കടമെടുത്തതിന് പിന്നാലെയാണിത്.

ഇതോടെ ഈ വർഷം കടമെടുക്കാനനുവദിച്ച പരിധിയായ 22,000 കോടിയിൽ ഇനി 1000 കോടിക്കു താഴയേ ശേഷിക്കുന്നുള്ളൂ.

എന്നാൽ, ഡിസംബറിനുശേഷം കടമെടുപ്പ് പരിധി കേന്ദ്രം പുനരവലോകനം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സാമ്പത്തികവർഷത്തെ അവസാന മൂന്നുമാസം കേരളത്തിന് കുറച്ചുകൂടി കടംകിട്ടാൻ സാധ്യതയുണ്ട്. ഈ പ്രതീക്ഷയിലാണ് സംസ്ഥാനം.

എന്നാൽ, വർഷാന്ത്യച്ചെലവുകൾക്ക് വൻതോതിൽ പണം കണ്ടെേത്തണ്ടിവരും. ഇത് സർക്കാരിന് ആശങ്കയുണ്ടാക്കുന്നതാണ്.

ഇപ്പോൾ എടുക്കുന്ന കടപ്പത്രങ്ങളുടെ ലേലം 26-ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

X
Top