കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

വീട്ടിൽ സോളാ‍ർ പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ സബ്‍സിഡിയും പ്രത്യേക വായ്പയും

വീടുകളിൽ സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതിന്‌ സർക്കാർ സബ്സിഡിയോടെ ഇപ്പോൾ വായ്പ ലഭിക്കും. സഹകരണ സംഘങ്ങൾ, പ്രാഥമിക വായ്‌പാ സംഘങ്ങൾ, എംപ്ലോയീസ്‌ സഹകരണ സംഘങ്ങൾ എന്നിവ വഴിയാണ് വായ്പ അനുവദിക്കുന്നത്.

മൂന്നുലക്ഷം രൂപവരെയാണ് വായ്‌പ. 10 ശതമാനം പലിശ നിരക്കിൽ അഞ്ചുവർഷമാണ്‌ തിരിച്ചടവ്‌ കാലാവധി. സഹകരണ വകുപ്പ് നടപ്പാക്കുന്ന സൗരജ്യോതി പദ്ധതിയുടെ ഭാഗമായി ആണ് പ്രത്യേക വായ്പകൾ നൽകുന്നത്.

വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത്‌ പാരമ്പര്യേതര ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

കെഎസ‍്ഇബിയുടെ സൗരപദ്ധതിപ്രകാരം രണ്ടുമുതൽ 10 കിലോവാട്ട്‌ വരെയുള്ള സൗരോർജ പ്ലാൻറുകൾ ആരംഭിക്കുന്നതിനാണ്‌ വായ്‌പ നൽകുന്നത്.

അപേക്ഷ നൽകുന്നത് എങ്ങനെ?

സബ്‌സിഡി കഴിഞ്ഞ്‌ ഉപഭോക്താവ്‌ ചെലവഴിക്കേണ്ട മൊത്തം തുകയുടെ 80 ശതമാനമോ, പരമാവധി മൂന്നുലക്ഷം രൂപയോ ആയിരിക്കും വായ്‌പ അനുവദിക്കുക.

കെഎസ്‌ഇബിയുടെ ഇ – കിരൺ പോർട്ടൽ വഴി സബ്‌സിഡി പദ്ധതി പ്രകാരമുള്ള സൗരോർജ പ്ലാൻറ് സ്ഥാപിക്കുന്നതിന്‌ രജിസ്‌റ്റർ ചെയ്‌ത്‌ അപേക്ഷ നൽകണം.

തുടർന്ന്‌ പദ്ധതി നടപ്പാക്കുന്ന ഡവലപ്പർ സാക്ഷ്യപ്പെടുത്തിയ എസ്‌റ്റിമേറ്റ്‌, സാധ്യതാ സർട്ടിഫിക്കറ്റ്‌ എന്നിവയടക്കം അപേക്ഷകൻ താമസിക്കുന്ന പ്രദേശത്തെ സഹകരണ ബാങ്ക്‌, സംഘം എന്നിവയിൽ വായ്‌പയ്‌ക്ക്‌ അപേക്ഷ നൽകാം.

നിബന്ധനകൾ എന്തൊക്കെ?

സബ്‌സിഡിയോടെ നടപ്പാക്കുന്ന സൗരപദ്ധതിയാണെന്ന ഡവലപ്പറുടെ സാക്ഷ്യപത്രം വായ്‌പ അപേക്ഷയോടൊപ്പം സമർപ്പിക്കണം. സബ്‌സിഡി കഴിച്ചുള്ള തുകയുടെ ഗുണഭോക്‌തൃ വിഹിതമായ 20 ശതമാനം തുക ഗുണഭോക്താവ്‌ നേരിട്ട്‌ ഡവലപ്പർക്ക്‌ നൽകണം.

വായ്‌പ പാസായി സൗരോർജ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ എത്തിയ ശേഷം വായ്‌പാ തുകയുടെ 50 ശതമാനം തുക സംഘം വഴി ഡവലപ്പർക്ക്‌ നൽകും.

നിർമാണം പൂർത്തിയായശേഷം ഡവലപ്പർ സാക്ഷ്യപ്പെടുത്തിയ കംപ്ലീഷൻ സർട്ടിഫിക്കറ്റും ഇൻവോയ്‌സും സംഘത്തിൽ നൽകുമ്പോൾ അവസാനഗഡുവായ ബാക്കി 50 ശതമാനം തുകയും ഡവലപ്പർക്ക്‌ നൽകും.

X
Top