ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്നു. ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്ലെറ്റുകൾ വഴിയാണ് പുതിയ ബ്രാൻഡി വിതരണത്തിനെത്തിക്കുന്നത്.

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിലാണ് ‘മിന്നൽ മാജിക്’ ഉൽപാദിപ്പിക്കുന്നത്. അര ലിറ്റർ കുപ്പികളിലായാണ് വിപണിയിലെത്തുക. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വില. മലബാർ ഡിസ്റ്റിലറിയിൽ പ്രതിദിനം 900 കേസ് മദ്യം ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

തുടക്കത്തിൽ മദ്യത്തിന് മറ്റൊരു പേര് നൽകാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും പിന്നീട് ‘മിന്നൽ മാജിക്’ എന്ന് നിശ്ചയിക്കുകയായിരുന്നു. ഈ മാസം അവസാനം തന്നെ മദ്യം ഔട്ട്ലെറ്റുകളിൽ എത്തിക്കാനാണ് നീക്കമെങ്കിലും വിതരണം ആരംഭിക്കുന്ന കൃത്യമായ തീയതി സർക്കാർ നിശ്ചയിച്ചിട്ടില്ല.

കുറഞ്ഞ നിരക്കിൽ സർക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യം ആരോഗ്യത്തിന് ഹാനികരം)

X
Top