പ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളംഅന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐ

വിദേശ നിക്ഷേപകരുടേത് 10 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ വലിയ വില്‍പ്പന

മുംബൈ: കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2.81 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ എറ്റവും വലിയ രണ്ടാമത്തെ വില്‍പ്പനയാണ്‌ ഇത്‌.

2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയതാണ്‌ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വില്‍പ്പന. 3,03,134 കോടി രൂപയുടെ വില്‍പ്പനയാണ്‌ അവ നടത്തിയത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി 10.60 ശതമാനം ഇടിഞ്ഞു.

2024 ഒക്‌ടോബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള അഞ്ച്‌ മാസ കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2,81,448 കോടി രൂപയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഇക്കാലളവില്‍ നിഫ്‌റ്റി 15.01 ശതമാനം ഇടിഞ്ഞു. കോവിഡ്‌ മഹാമാരി ആശങ്ക പരത്തിയ 2020ല്‍ പോലും ഇത്രത്തോളം ശക്തമായ വില്‍പ്പന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നില്ല.

2020 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ 72,177 കോടി രൂപയുടെ വില്‍പ്പനയാണ്‌ അവ നടത്തിയത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി 14.92 ശതമാനം ഇടിഞ്ഞു. 2022 ഡിസംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ 41,972.46 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി എട്ട്‌ ശതമാനം ഇടിവിന്‌ വിധേയമായി.

കനത്ത വില്‍പ്പന മൂലം ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ്‌ ആറ്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌ ഇപ്പോള്‍ വിപണി വ്യാപാരം ചെയ്യുന്നത്‌.

X
Top