ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

‘ഇന്ത്യാസ് നെക്സ്റ്റ് ഡാക്കർ ഹീറോ’ പദ്ധതിയുമായി ഹീറോ

കൊച്ചി :പത്താം വാര്ഷികത്തോടനുബന്ധിച്ച് ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി ‘ഇന്ത്യാസ് നെക്സ്റ്റ് ഡാക്കര്‍ ഹീറോ’ (ഐഎന്‍ഡിഎച്ച്) പദ്ധതി ആരംഭിച്ചു. ഇന്ത്യയിലെ മികച്ച യുവ ഓഫ്-റോഡ് റേസിംഗ് പ്രതിഭകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍-സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെ പത്താം വാര്‍ഷിക ആഘോഷ വേളയിലാണ് ഈ പ്രഖ്യാപനം. ലോക വേദിയില്‍ ഇന്ത്യയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുന്നതുമായ ഒരു റാലി റേസിംഗ് ടീമായി വളർന്നുവെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. പവന്‍ മുഞ്ജല്‍ പറഞ്ഞു.

ഡക്കാര്‍ റാലിയുടെയും എഫ്ഐഎം വേള്‍ഡ് റാലി-റൈഡ് ചാമ്പ്യന്‍ഷിപ്പിന്റെയും സംഘാടകരായ അമൗറി സ്‌പോര്‍ട് ഓര്‍ഗനൈസേഷനുമായുള്ള പങ്കാളിത്തം അഞ്ചു വര്‍ഷത്തേക്ക് കൂടി കമ്പനി പുതുക്കി.ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഓഫ്-റോഡ് മോട്ടോര്‍സൈക്കിള്‍ റേസര്‍മാരില്‍ ഒരാളായ 18-കാരന്‍ ശ്ലോക് ഘോര്‍പഡെയെ ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീം റാലിയില്‍ ഉള്‍പ്പെടുത്തി.

X
Top