സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി സെബി; നോമിനേഷൻ നാ​മ​നി​ർ​ദേ​ശം ന​ൽ​കാ​ത്ത അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കില്ല

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ടു​ക​ളി​ൽ നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ത്ത ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ​സെ​ക്യൂ​രി​റ്റി എ​ക്സേ​ഞ്ച് ബോ​ർ​ഡ് ​ഓ​ഫ് ഇ​ന്ത്യ (സെ​ബി).

ജൂ​ൺ 30ന​കം നാ​മ​നി​ർ​ദേ​ശം ന​ൽ​കാ​ത്ത ഡീ​മാ​റ്റ്, മ്യൂ​ച്ച്വ​ൽ ഫ​ണ്ട് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​മെ​ന്ന തീ​രു​മാ​നം റ​ദ്ദാ​ക്കി. മാ​ത്ര​മ​ല്ല, നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ത​ട​യ​പ്പെ​ട്ട ലാ​ഭ​വി​ഹി​തം, പ​ലി​ശ തു​ട​ങ്ങി​യ​വ നി​ക്ഷേ​പ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യും.

ഓ​ഹ​രി വി​പ​ണി​യി​ലെ ബ്രോ​ക്ക​ർ​മാ​ർ, അ​സെ​റ്റ് മാ​നേ​ജ്മെ​ന്റ് ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ​വ​രി​ൽ​ നി​ന്ന് ല​ഭി​ച്ച നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ബി തീ​രു​മാ​നം.

അ​തേ​സ​മ​യം, പു​തി​യ നി​ക്ഷേ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും നാ​മ​നി​ർ​ദേ​ശം തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും സെ​ബി അ​റി​യി​ച്ചു.

നാ​മ​നി​ർ​ദേ​ശം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ നി​ക്ഷേ​പ​ക​ർ​ക്ക് ഇ-​മെ​യി​ലും എ​സ്.​എം.​എ​സും അ​യ​ക്ക​ണ​മെ​ന്നും ബ്രോ​ക്ക​ർ​മാ​ർ​ക്കും അ​സെ​റ്റ് മാ​നേ​ജ്മെ​ന്റ് ക​മ്പ​നി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

X
Top