പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 53 ശതമാനം വർധിച്ചു

കൊച്ചി: എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ 2026-27 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ അറ്റാദായം 53 ശതമാനം വർധിച്ച് 858 കോടി രൂപയായി. അറ്റ പലിശ വരുമാനം 32 ശതമാനം ഉയർന്ന് 2,820 കോടി രൂപയിലെത്തി.

ആകെ നിക്ഷേപം 28.6 ശതമാനം വർധിച്ച് 1,70,460 കോടി രൂപയായപ്പോൾ വായ്പാ പോർട്ട്ഫോളിയോ 25.1 ശതമാനം വളർന്ന് 1,53,769 കോടി രൂപയായി.

മൊത്ത നിഷ്‌ക്രിയ ആസ്തി 1.99 ശതമാനമായി കുറഞ്ഞതോടൊപ്പം ഐസിആർഎ ദീർഘകാല വായ്പാ റേറ്റിംഗ് ‘എഎ’ നിലനിർത്തി ഔട്ട്‌ലുക്ക് ‘പോസിറ്റീവ്’ ആയി ഉയർത്തി.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ പങ്കാളിയായി, ഉത്തരവാദിത്തമുള്ള വളർച്ചയ്ക്കും ഉപഭോക്തൃ സുരക്ഷയ്ക്കും മുൻഗണന നൽകി മുന്നോട്ടുപോകുമെന്ന് ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഞ്ജയ് അഗർവാൾ പറഞ്ഞു.

ഈ പാദത്തിൽ 45 പുതിയ ശാഖകളും 183 സേവന കേന്ദ്രങ്ങളും ആരംഭിച്ച ബാങ്ക് 1.28 കോടിയിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.

X
Top