രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

ഓഹരി നിക്ഷേപം കുറച്ച് ഇൻഷുറൻസ് കമ്പനികളും എൻപിഎസ് ഫണ്ട് മാനേജർമാരും

ഇൻഷുറൻസ് കമ്പനികളുടെയും എൻ.പി.എസ്സിൻ്റെയും ഓഹരി നിക്ഷേപത്തിൽ വൻ ഇടിവ്. ജൂൺ പാദത്തിലെ 41,465 കോടി രൂപയിൽനിന്ന് 45 ശതമാനം ഇടിഞ്ഞ് 22,714 കോടി രൂപയായി. അഞ്ച് പാദങ്ങൾക്കിടയിലെ ഏറ്റവും വലിയ പാദവാർഷിക ഇടിവാണിത്.

കടപ്പത്ര ആദായം ഉയരുന്നതും ഓഹരികളിലെ ഇടിവും ഡെറ്റ് നിക്ഷേപത്തിലേക്ക് കൂടുതൽ തുക വകയിരുത്താൻ ഇൻഷുറൻസ് കമ്പനികളെയും എൻ.പി.എസ്. ഫണ്ട് മാനേജർമാരെയും പ്രേരിപ്പിച്ചതാണ് കാരണം. അതേസമയം, മ്യൂച്വൽ ഫണ്ടുകൾ സെപ്റ്റംബർ പാദത്തിലും ഓഹരി വിപണിയിൽ വൻതോതിൽ നിക്ഷേപം തുടർന്നതായി എൻ.എസ്.ഇ. പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

നിക്ഷേപം ഇങ്ങനെ:
ഇൻഷുറൻസ് കമ്പനികൾ: 8,013 കോടി രൂപ.
എൻ.പി.എസ്. ഫണ്ടുകൾ: 14,700 കോടി രൂപ.
മൊത്തം നിക്ഷേപം: 22,714 കോടി രൂപ.

പ്രധാന കാരണങ്ങൾ
കടപ്പത്ര ആദായത്തിലെ കുതിപ്പ്
മൂന്ന്, അഞ്ച്, 10 വർഷ കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ ആദായനിരക്ക് വർധിച്ചതോടെ ഇൻഷുറൻസ് കമ്പനികൾക്ക് സുരക്ഷിതമായ ഉയർന്ന വരുമാനം ഉറപ്പാക്കാൻ കഴിഞ്ഞു.

ഓഹരി വിലയിടിവ്
തുടർച്ചയായ എട്ട് ആഴ്ചകളിൽ ഓഹരി വിപണിയിലുണ്ടായ ഇടിവ് ഇൻഷുറൻസ് കമ്പനികളുടെ സോൾവൻസി മാനദണ്ഡങ്ങളെ ബാധിച്ചു.

ഓഹരിവില കുറയുമ്പോൾ ഇൻഷുറൻസ് കമ്പനികളുടെ നിലവിലുള്ള നിക്ഷേപങ്ങളുടെ മൂല്യം കുറയുകയും പോളിസി ഉടമകളുടെ ക്ലെയിമുകൾ നൽകാനായി സൂക്ഷിക്കേണ്ട മൂലധന സുരക്ഷയെ (Capital Cushion) ഇത് ബാധിക്കുകയും ചെയ്യുന്നു.

ഡെറ്റ് സെക്യൂരിറ്റികളിലെ നിക്ഷേപമൂല്യം നിശ്ചിത കാലയളവിൽ കണക്കാക്കുന്നതിനാൽ വിപണിയിലെ വ്യതിയാനങ്ങൾ ഇവയുടെ മൂല്യത്തെ ഉടനടി ബാധിക്കില്ല.

എൻ.പി.എസിൽ സംഭവിച്ചത്
2025 മാർച്ച് 28-ലെ നിർദേശപ്രകാരം പെൻഷൻ ഫണ്ടുകളുടെ ഓഹരി നിക്ഷേപപരിധി 15 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് മുൻ പാദങ്ങളിൽ ഫണ്ട് മാനേജർമാർ ഓഹരിവിഹിതം വൻതോതിൽ പുനഃക്രമീകരിക്കുകയും ഉയർന്ന നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. ഈ മുൻ വർധനവുമായുള്ള താരതമ്യം മൂലമാണ് നിലവിലെ ഇടിവ്.

X
Top