രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

എഐ കാലഘട്ടത്തിലെ വിദേശ വിദ്യാഭ്യാസം: കഴിവുകള്‍ക്ക് മുന്‍ഗണന നല്‍കി സാല്‍വെ മരിയ

കൊച്ചി: ആഗോള വിദ്യാഭ്യാസ രംഗം വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ 2026-നെ ലക്ഷ്യമാക്കി പുതിയ കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ച് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍. കൃത്രിമ ബുദ്ധി(എഐ)യുടെ വ്യാപക സ്വാധീനം, തൊഴില്‍ വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, പുതുതലമുറ വിദ്യാര്‍ത്ഥികളുടെ പഠന സമീപനങ്ങളില്‍ വന്ന മാറ്റങ്ങള്‍ എന്നിവ കണക്കിലെടുത്താണ് പുതിയ കര്‍മ പദ്ധതികള്‍ രൂപപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരമ്പരാഗത അഡ്മിഷന്‍ കേന്ദ്രീകൃത സേവന രീതിയില്‍ നിന്ന് മാറി, വിദ്യാര്‍ത്ഥികളുടെ കഴിവ്, താത്പര്യം, ദീര്‍ഘകാല ലക്ഷ്യം എന്നിവ അടിസ്ഥാനമാക്കിയുള്ള അക്കാദമിക് മാര്‍ഗ നിര്‍ദേത്തിനാണ് പ്രാധാന്യം നല്കുന്നത്. വിദേശ വിദ്യാഭ്യാസ സേവനം അഡ്മിഷന്‍ നേടിക്കൊടുക്കുന്നതില്‍ അവസാനിക്കുന്നതല്ലെന്ന് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ സ്ഥാപകനും സിഇഒയുമായ ബോബി സെബാസ്റ്റ്യന്‍ പറഞ്ഞു. വിദേശ പഠന തീരുമാനങ്ങളില്‍ തെറ്റായ വാഗ്ദാനങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കുക എന്നതും പുതിയ സമീപനത്തിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി വിദേശ വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ച് നേരിട്ടറിയാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഫെബ്രുവരി 3-ന് കൊച്ചി റാഡിസണ്‍ ബ്ലൂവിലും ഫെബ്രുവരി 4-ന് കോട്ടയം ഹോട്ടല്‍ ഐഡയിലും ഓസ്‌ട്രേലിയന്‍ എഡ്യൂക്കേഷണല്‍ ഫെയര്‍ സംഘടിപ്പിക്കും. വിവിധ സര്‍വകലാശാലകളിലെ പഠന സാധ്യതകളും പുതുതലമുറ കോഴ്‌സുകളും ഫെയറില്‍ പരിചയപ്പെടുത്തും. .

X
Top