ഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രംപ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ; ഡിജിറ്റൽ പേമെന്റിൽ ഇന്ത്യയുടെ കുതിപ്പെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർവിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽവ്യാവസായിക ഉത്പാദനം മെച്ചപ്പെട്ടുമൊബൈൽ റീചാർജിങ് നിരക്ക് വർധിച്ചേക്കും

ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ട് പലിശനിരക്കില്‍ വര്‍ധന

ന്യൂഡല്‍ഹി: ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടുകളുടെ പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാറ്റങ്ങള്‍ വരുത്തി. പലിശനിരക്ക് പ്രതിവര്‍ഷം 8.51 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. മാര്‍ച്ച് 2022 മുതല്‍ സെപ്തംബര്‍ 21 വരെയുള്ള ആറ് മാസത്തേയ്ക്കാണ് വര്‍ദ്ധന.

പലിശനിരക്കില്‍ മാറ്റം വരുന്ന ബോണ്ടുകളാണ് ഫ്‌ലോട്ടിംഗ് റേറ്റ് നോട്ടുകള്‍ (എഫ്ആര്‍എന്‍). ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.

വിപണി നിരക്കനനുസരിച്ച് ഉയരുന്നതിനാല്‍ എഫ്ആര്‍എന്നുകള്‍ ആകര്‍ഷകമാണ്. അതേസമയം ഡീഫാള്‍ട്ട് റിസ്‌ക്കിന് വിധേയമാണ്. അതായത് പ്രാരംഭ തുക തിരിച്ചടയ്ക്കാന്‍ സര്‍ക്കാറിന് കഴിയാതെ വരാം.

ഒരു നിക്ഷേപകന് ഒരു നിശ്ചിത സമയത്തേക്ക് നിശ്ചിത പലിശ നിരക്ക് നേടണമെങ്കില്‍ ട്രഷറി ബോണ്ട്, കോര്‍പ്പറേറ്റ് ബോണ്ട്, മുനിസിപ്പല്‍ ബോണ്ട് അല്ലെങ്കില്‍ ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ നിക്ഷേപിക്കുകയായിരിക്കും ഉചിതം. ഇതില്‍ പലിശ, ബോണ്ട് കാലാവധി തീരുന്നതിന് മുന്‍പ് ലഭ്യമാകും. അപകട സാധ്യത കുറവായതിനാല്‍ അതിനനുസരിച്ച് യീല്‍ഡ് പരിമിതമാണ്.

എന്നാല്‍ എഫ്ആര്‍ബിയുടെ പലിശ നിശ്ചിത കാലയളവില്‍ ആര്‍ബിഐയാണ് തീരുമാനിക്കുന്നത്.

X
Top