കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

റിസർവ് ബാങ്ക് വിദേശത്തെ സ്വർണ ശേഖരം കുറയ്ക്കുന്നു

മുംബൈ: റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിക്കുന്ന സ്വർണത്തിന്റെ അളവ് ആറ് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. മൊത്തം സ്വർണ ശേഖരത്തിന്റെ 47 ശതമാനം മാത്രമാണ് നിലവിൽ വിദേശത്തുള്ളത്.

അതേസമയം റിസർവ് ബാങ്കിന്റെ ആഭ്യന്തര സ്വർണ ശേഖരം കുത്തനെ കൂടുകയാണ്. റഷ്യയും ഉക്രെയിനുമായുള്ള യുദ്ധം ആരംഭിച്ച 2022ന് ശേഷമാണ് റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണം നാട്ടിലേക്ക് കൊണ്ടുവരാൻ തുടങ്ങിയത്.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ വിദേശ നാണയ ശേഖരം അമേരിക്ക മരവിപ്പിച്ചതോടെ വിദേശത്ത് സ്വർണം ഉൾപ്പെടെയുള്ള ആസ്തികൾ സൂക്ഷിക്കാൻ കേന്ദ്ര ബാങ്കുകൾ മടിക്കുകയാണ്.

കഴിഞ്ഞ മാസം യു.കെയിൽ നിന്ന് നൂറ് ടൺ സ്വർണം റിസർവ് ബാങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. മാർച്ച് 31വരെയുള്ള കണക്കുകൾ അനുസരിച്ച് റിസർവ് ബാങ്കിന്റെ കൈവശം 822.1 ടൺ സ്വർണമാണുള്ളത്.

രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ സൂക്ഷിക്കുന്ന സ്വർണ ശേഖരത്തിന്റെ അളവ് 39 ശതമാനത്തിൽ നിന്ന് 53 ശതമാനമായാണ് ഉയർന്നത്.

X
Top