ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതിഇന്ത്യയിൽ ഇന്ധനവില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്

വണ്ടര്‍ലയ്ക്ക് റെക്കോര്‍ഡ് നേട്ടം; മൊത്ത വരുമാനത്തില്‍ 32% വര്‍ധന

കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് (Wonderla Holidays Ltd) 2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചു. പുതുതായി ആരംഭിച്ച ചെന്നൈ പാര്‍ക്കിന്റെയും ‘ഐല്‍ ബൈ വണ്ടര്‍ല’ (Isle by Wonderla) എന്ന റിസോര്‍ട്ടിന്റെയും മികച്ച പ്രകടനമാണ് കമ്പനിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്.

കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 107.59 കോടി രൂപയില്‍ നിന്ന് 32% വര്‍ധനയോടെ 142.05 കോടി രൂപയായി ഉയര്‍ന്നു. എബിറ്റ (EBITDA) മുന്‍വര്‍ഷത്തെ 30.54 കോടി രൂപയെ അപേക്ഷിച്ച് 64% വര്‍ധനയോടെ 50.01 കോടി രൂപയിലെത്തി.

നാലാം പാദത്തിലെ അറ്റാദായം 49% വര്‍ധിച്ച് 164.2 കോടി രൂപയായി.

സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന
ജനുവരി-മാര്‍ച്ച് പാദത്തില്‍ മാത്രം 8.79 ലക്ഷം പേര്‍ വണ്ടര്‍ല പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 32.19 ലക്ഷം സന്ദര്‍ശകരാണ് വണ്ടര്‍ലയുടെ വിവിധ പാര്‍ക്കുകളിലായി എത്തിയത്. ഇക്കാലയളവില്‍ ബെംഗളൂരു പാര്‍ക്കില്‍ 10.46 ലക്ഷം പേരും കൊച്ചി പാര്‍ക്കില്‍ 8.48 ലക്ഷം പേരും ഹൈദരാബാദ് പാര്‍ക്കില്‍ 8.68 ലക്ഷം പേരും സന്ദര്‍ശിച്ചു.

ഡിസംബറില്‍ ചെന്നൈ പാര്‍ക്ക് തുറന്നതിനുശേഷം 2.66 ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഭുവനേശ്വര്‍ പാര്‍ക്കില്‍ എത്തിയത് 1.91 ലക്ഷം പേരാണ്.

വണ്ടര്‍ലയുടെ അഞ്ചാമത്തെ പാര്‍ക്കായ ചെന്നൈ പാര്‍ക്ക് 2025 ഡിസംബര്‍ 2-നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ചെന്നൈ പാര്‍ക്കിന് സാധിച്ചുവെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. കൂടാതെ, 2025 മേയില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ച ‘ഐല്‍ ബൈ വണ്ടര്‍ല’ എന്ന പുതിയ റിസോര്‍ട്ടും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

റിസോര്‍ട്ട് മേഖലയില്‍ പാദവര്‍ഷത്തില്‍ 84% വളര്‍ച്ചയും സാമ്പത്തിക വര്‍ഷത്തില്‍ 55% വളര്‍ച്ചയും രേഖപ്പെടുത്തി.

പ്രീമിയം സേവനങ്ങളിലും സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും നല്‍കുന്ന ശ്രദ്ധ വരും വര്‍ഷങ്ങളിലും വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

X
Top