വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ആർബിഐ ധനനയ പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: സാമ്പത്തീക ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ദ്വിമാസ ധനനയം ഇന്ന് പ്രഖ്യാപിക്കും. രാവിലെ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ വാർത്താസമ്മേളനത്തിലാകും പ്രഖ്യാപനം.

ബുധനാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി (എംപിസി) യോഗത്തിന്റെ തീരുമാനങ്ങൾ സാമ്പത്തിക വിപണി പങ്കാളികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

സമിതിയുടെ ഈ മീറ്റിംഗിൽ, പലിശ നിരക്ക്, പണ വിതരണം, പണപ്പെരുപ്പ വീക്ഷണം, മാക്രോ ഇക്കണോമിക് ട്രെൻഡുകൾ എന്നിവയുൾപ്പെടെ വിവിധ സാമ്പത്തിക സൂചകങ്ങളിൽ സെൻട്രൽ ബാങ്ക് ചർച്ച നടത്തിയിട്ടുണ്ട്.

എസ്‌ബി‌ഐ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ആർ‌ബി‌ഐ നിലവിലെ കീ റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എസ്ബിഐ റിസർച്ചിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസർ സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ട്, പണപ്പെരുപ്പം കുറഞ്ഞുവരുന്നതിനാൽ പലിശനിരക്കിൽ ദീർഘകാല താൽക്കാലിക വിരാമം നിർദേശിക്കുന്നു.

ഏപ്രിൽ, ജൂൺ, ഓഗസ്റ്റ് മാസങ്ങളിലെ അവസാന മൂന്ന് മീറ്റിംഗുകളിലും ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

X
Top