പഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്റെയിൽ പാതകളും റോഡുകളും നാലുവരിയാകും; 13,041 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരംതീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി യുഎസ്വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

മെമു, എക്സ്പ്രസ് വണ്ടികളില് കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു

കണ്ണൂര്: കേരളത്തിലെ മെമു, എക്സ്പ്രസ് വണ്ടികളില് (പഴയ പാസഞ്ചര്) കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു. കോവിഡ് ലോക്ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവില് 30 രൂപയാണ്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല.

കമേഴ്സ്യല് വിഭാഗം കംപ്യൂട്ടര് സംവിധാനത്തില് ചുരുങ്ങിയ നിരക്ക് 10 രൂപയായി. റെയില്വേയുടെ യു.ടി.എസ്. ആപ്പില് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള് ‘ഓര്ഡിനറി’വിഭാഗം എന്ന ഓപ്ഷൻ വന്നു.

ഇതില് കണ്ണൂരില് നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് 10 രൂപയാണ്. ബെംഗളൂരു, മൈസൂരു ഉള്പ്പെടെയുള്ള സൗത്ത് വെസ്റ്റേണ് റെയില്വേയിയിൽ കോവിഡിനു മുമ്പുള്ള പഴയ നിരക്ക് നേരത്തേ നടപ്പാക്കിയിട്ടുണ്ട്.

10 രൂപയ്ക്ക് 45-കിലോമീറ്റര് സഞ്ചരിക്കാം. അടുത്ത 25-കിലോമീറ്ററില് അഞ്ചുരൂപ വര്ധിക്കും. നിലവില് 10 കിലോമീറ്റര് യാത്ര ചെയ്യാന് 30 രൂപ നല്കണം. ബസില് ഇത് 18 രൂപയാണ്.

200 കിലോമീറ്ററില് കൂടുതല് യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചര് വണ്ടികള് ഇപ്പോൾ എക്സ്പ്രസാണ്. 12 മെമു തീവണ്ടികളാണുള്ളത്.

X
Top