
ന്യൂഡൽഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്കീമിൽ (പിപിഎഫ്) നെറ്റ് ഡെപ്പോസിറ്റ് 2013-14 മുതൽ 2021-22 വരെയുള്ള ഒമ്പതു വർഷത്തിനിടെ 134 ശതമാനം വർധിച്ചുവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. 2013-14 കാലത്ത് പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപം 5487.43 കോടി രൂപയായിരുന്നു. ഇത് 2021-22 കാലഘട്ടത്തിൽ 12,486 കോടിയായാണ് വർധിച്ചത്.
സ്മാൾ സേവിങ്സ് സ്കീം ആകർഷകമായ പലിശനിരക്കുകളാണ് നിക്ഷേപകർക്കായി വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ നിരക്ക് എല്ലാ ക്വാർട്ടറിലും റിവൈസ് ചെയ്യാറുണ്ട്. കഴിഞ്ഞ ഏതാനും ക്വാർട്ടറുകളായി സ്മാൾ സേവിങ്സ് സ്കീം നിരക്കുകൾ മാറാതെയാണ് നില നിൽക്കുന്നത്.