ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

പോപ്പീസ് ബേബികെയർ ഡയപ്പർ ശ്രേണി പുറത്തിറക്കി

ദക്ഷിണേന്ത്യയിലെ ആദ്യ ഡയപ്പർ പ്ലാൻ്റ് കൊച്ചിയിൽ ഒരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയർ ഉല്പന്ന നിർമാതാക്കളായ പോപ്പീസ് ബേബി കെയർ ഡയപ്പർ ശ്രേണി കൊച്ചിയിൽ പുറത്തിറക്കി. ലേ മെറിഡിയനിൽ നടന്ന ചടങ്ങിൽ സൂപ്പർ മാർക്കറ്റ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോർഫിൻ പേട്ട ആണ് ഡയപ്പർ സീരീസ് പുറത്തിറക്കിയത്. ആദ്യ വില്പന പോപ്പീസ് ബേബി കെയർ മാനേജിങ്ങ് ഡയറക്ടർ ഷാജു തോമസ് നിർവഹിച്ചു. ഐക്വിആർഎ ഹോസ്പിറ്റൽ ഗ്രൂപ്പ് പ്രസിഡൻറ് സിപി കുഞ്ഞിമുഹമ്മദ് ഏറ്റുവാങ്ങി. മലേഷ്യൻ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പർ വിപണിയിലിറക്കുന്നത്. പോപ്പീസ് ഡയപ്പറുകൾ ഓർഗാനിക് സ്വഭാവത്തിലുള്ളതാണ്. അഞ്ച് പേറ്റൻ്റുകൾ ഡയപ്പർ ഉല്പാദന സാങ്കേതിക വിദ്യയിൽ പോപ്പീസിനുണ്ട്. ഡബിൾ ലീക്കേജ് ബാരിയർ, ട്രിപ്പിൾ ലെയർ സുരക്ഷ എന്നിവ പോപ്പീസ് ഡയപ്പറിൻ്റെ പ്രത്യേകതകളാണ്.
പോപ്പീസ് ബേബി കെയറിൻ്റെ സുസജ്ജമായ ഡയപ്പർ നിർമാണ ഫാക്ടറി സജ്ജമാവുകയാണ്. മലേഷ്യൻ കമ്പനി രൂപകൽപന ചെയ്യുന്നതാണ് മെഷീനറി.
സൗത്ത് ഇന്ത്യയിലെ ആദ്യ ഡയപ്പർ നിർമാണ യൂണിറ്റായിരിക്കും ഇത്. കൊച്ചിയിലാണ് പ്ലാൻ്റ് ഒരുങ്ങുന്നത്.
പോപ്പിസിൻ്റെ ഡയപ്പർ ഒരു പേപ്പർ അധിഷ്ഠിത ഉല്പന്നമാണ്.
ലോകത്തെവിടെയും ഒരേ നിലവാരമുള്ള ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നു. കയറ്റുമതി ചെയ്യുന്ന അതേ നിലവാരം ആഭ്യന്തര വിപണിയിലും ഉറപ്പാക്കും.
നിലവിൽ 2000 ജീവനക്കാർ കമ്പനിയിലുണ്ട്. 500 പുതിയ തൊഴിലവസരങ്ങൾ കൂടി ഈ സാമ്പത്തിക വർഷത്തിൽ സൃഷ്ടിക്കും. 2003 ൽ ആരംഭിച്ച പോപ്പീസ് 2005ൽ സ്വന്തം ഫാക്ടറിയിൽ നിന്ന് ഉല്പാദനം തുടങ്ങി.
കുഞ്ഞുടുപ്പുകളിൽ നിന്ന് തുടങ്ങി പിന്നീട് വിവിധ ബേബികെയർ ഉല്പന്നങ്ങളിലേക്ക് കടന്നു. 2012ൽ കൊച്ചിയിൽ ആദ്യ റീട്ടെയിൽ ഔട്ട്ലെറ്റ് ആരംഭിച്ചു. ഇപ്പോൾ 50 ഷോറൂമുകളായി. മുഴുവൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് റീട്ടെയിൽ
ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുകയാണ്. യുകെയിലും ഓഫീസ് തുടങ്ങി. മികച്ച ആർ& ഡി, ഡിസൈനിങ് ഡിവിഷനുകൾ കമ്പനിക്കുണ്ട്. 2025 ൽ ഓഹരി വിപണിയിൽ പ്രവേശിക്കാൻ ലക്ഷൃമിടുന്നു.

X
Top