കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

എംഡി, സിഇഒ സ്ഥാനത്തുനിന്നും ഗിരീഷ് കൗസ്ഗി രാജിവച്ചു, കനത്ത ഇടിവ് നേരിട്ട് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്

മുംബൈ: കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പൊസിഷനില്‍ നിന്നും ഗിരീഷ് കൗസ്ഗി രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരി തിരിച്ചടി നേരിട്ടു. 18 ശതമാനം ഇടിഞ്ഞ് 811.15 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിംഗ്.

കൗസ്ഗിയുടെ രാജി കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ബ്രോക്കറേജുകളുടെ അനുമാനമാണ് നിക്ഷേപകരെ അകറ്റിയത്.

സ്ഥാപനത്തെ പരിഷ്‌ക്കരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളായാണ് കൗസ്ഗി അറിയപ്പെടുന്നത്. പുതിയ ബിസിനസുകള്‍ വളര്‍ത്തുന്നതിലും ആസ്തി  നിലവാരം വര്‍ധിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

ഒക്ടോബര്‍ 28 വരെയാണ് കൗസ്ഗിയുടെ കാലാവധി. എന്നാല്‍ പുതിയ സിഇഒയ്ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പരിചയസമ്പന്നനായ വ്യക്തിയെ ഈ റോളിലേയ്ക്ക് തെരഞ്ഞെടുക്കുമെന്നും കമ്പനി അറിയിച്ചു.

ഗിരിഷ് കൗസ്ഗിയുടെ കാലയളവില്‍ പിന്‍ബി ഹൗസിംഗ് ഫിനാന്‍സ് രാജ്യത്തെ മൂന്നാമത്തെ വലിയ ഭവന വായ്പ കമ്പനിയായി വളര്‍ന്നു.

X
Top