Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

പി-നോട്ട് വഴിയുള്ള നിക്ഷേപം 1.31 ലക്ഷം കോടിയിലെത്തി

മുംബൈ: ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ പി-നോട്ട് (പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍) വഴിയുള്ള നിക്ഷേപം 2023 നവംബര്‍ മാസത്തില്‍ 1.31 ലക്ഷം കോടി രൂപയിലെത്തി.

2023 ഒക്ടോബറിലെ ഇടിവില്‍ നിന്നാണ് നവംബറില്‍ നിക്ഷേപം കുതിച്ചുയര്‍ന്നത്. ആഭ്യന്തര വിപണിയുടെ മികച്ച പ്രകടനമാണ് ഇതിനു കാരണം.

ഒക്ടോബറില്‍ ഇടിവ് രേഖപ്പെടുത്തുന്നതിനു മുമ്പുള്ള മാസങ്ങളില്‍ പി-നോട്ട് വഴിയുള്ള നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പി-നോട്ട് ഇഷ്യു ചെയ്യുന്നത് രജിസറ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരാണ്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്കാണ് രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പി-നോട്ട് ഇഷ്യു ചെയ്യുന്നത്.

സെബിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ വിപണികളിലെ പി-നോട്ട് നിക്ഷേപത്തിന്റെ മൂല്യം നവംബര്‍ അവസാനത്തോടെ 1,31,664 കോടി രൂപയാണ്.

ഒക്ടോബറിലിത് 1,26,320 കോടി രൂപയായിരുന്നു.

X
Top