പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഓയോ ഹോട്ടല്‍സ്‌ ഐപിഒ പദ്ധതി ഉപേക്ഷിച്ചേക്കും

മുംബൈ: ഓയോ ഹോട്ടല്‍സ്‌ &ഹോംസ്‌ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നടത്തുന്നതിനായി സെക്യൂരിറ്റീസ്‌ ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) നല്‍കിയ അനുമതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടേക്കും.

2021ല്‍ ആണ്‌ സ്റ്റാര്‍ട്ട്‌-അപ്‌ കമ്പനിയായ ഓയോ ആദ്യമായി ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ നല്‍കിയത്‌. എന്നാല്‍ പ്രതികൂല സാഹചര്യം മൂലം ഐപിഒ മാറ്റിവെച്ചു.

2021ല്‍ നല്‍കിയ അപേക്ഷ 2023 ജനുവരിയില്‍ സെബി മടക്കി. പുതിയ വിവരങ്ങള്‍ ചേര്‍ത്ത്‌ പുതിയ അപേക്ഷ നല്‍കാനായിരുന്നു സെബി ആവശ്യപ്പെട്ടത്‌.

പ്രാഥമിക രേഖകള്‍ സെബിക്ക്‌ സമര്‍പ്പിച്ചതിനു ശേഷം കമ്പനിയുടെ ഉടമസ്ഥതാ ഘടന, കനത്ത നഷ്‌ടം തുടങ്ങിയവ മുന്‍നിര്‍ത്തി മാസങ്ങളോളം സൂക്ഷ്‌മപരിശോധന നടന്നിരുന്നു.

സോസ്റ്റെല്‍ ഹോസ്‌പിറ്റാലിറ്റി പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി നടന്നുവരുന്ന നിയമയുദ്ധത്തെ കുറിച്ചും സെബി ഓയോയോട്‌ വിശദീകരണം തേടി.

അതിനു ശേഷം വീണ്ടും ഐപിഒയ്‌ക്ക്‌ അപേക്ഷ നല്‍കിയ ഓയോക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. ഈ അനുമതി പിന്‍വലിക്കാനാണ്‌ ഓയോ സെബിയോട്‌ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്‌.

നിലവില്‍ സോഫ്‌റ്റ്‌ ബാങ്കാണ്‌ ഓയോയുടെ 47 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നത്‌.

കമ്പനി സ്ഥാപകനായ റിതേഷ്‌ അഗര്‍വാളിന്‌ ഏകദേശം മൂന്നിലൊന്ന്‌ ഓഹരികളാണുള്ളത്‌.

X
Top