എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയില്ലെന്ന് കേന്ദ്രംസെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യ

റിലയന്‍സ് എജിഎം ഇന്ന്; കാത്തിരിക്കുന്നത് മെഗാ പ്രഖ്യാപനങ്ങള്‍ക്ക്

മുംബൈ: ഇന്ന് നടക്കാനിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 49-ാമത് വാര്‍ഷിക പൊതുയോഗം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ത്തുന്നത് വമ്പന്‍ പതീക്ഷകള്‍. ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിപണി അരങ്ങേറ്റത്തെക്കുറിച്ചുള്ള (ഐപിഒ) ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതിനാലാണ് നിക്ഷേപകര്‍ ആകാംക്ഷയോടെ ഈ ദിവസത്തെ ഉറ്റുനോക്കുന്നത്.

റിലയന്‍സിന്റെ ഭാവി തന്ത്രങ്ങള്‍ നിര്‍ണ്ണയിക്കുന്ന ഈ യോഗം വിപണിയില്‍ വലിയ ചലനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജിയോ ഐപിഒയെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിലവില്‍ 100% പുതിയ ഓഹരികള്‍ പുറത്തിറക്കി ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുന്‍പ് ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വില്‍ക്കാനായിരുന്ന നീക്കം ഉപേക്ഷിച്ചുകൊണ്ട്, റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുന്ന രീതിയിലേക്ക് കമ്പനി മാറിയത് ശ്രദ്ധേയമാണ്. ഇതിലൂടെ മൂല്യനിര്‍ണ്ണയ സംബന്ധമായ തര്‍ക്കങ്ങള്‍ ഒഴിവാക്കി വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കാനാണ് റിലയന്‍സിന്റെ ഒരുക്കം.

ഡിജിറ്റല്‍ ഭീമനായി ജിയോയെ മാറ്റിയെടുക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഡാറ്റാ സെന്റര്‍ രംഗത്തും റിലയന്‍സ് വമ്പന്‍ കുതിപ്പിനൊരുങ്ങുന്നു. എഐ അടിസ്ഥാന സൗകര്യങ്ങളും ഡാറ്റാ സെന്ററുകളും വികസിപ്പിക്കാനായി 10 ലക്ഷം കോടി രൂപയുടെ ഭീമന്‍ നിക്ഷേപവും റിലയന്‍സ് ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വിശാഖപട്ടണം ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വന്‍കിട ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കമ്പനി ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

ഒരു ടെലികോം കമ്പനി എന്നതിലുപരി, ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു ടെക്-ഡിജിറ്റല്‍ ശക്തിയായി ജിയോയെ വളര്‍ത്തുകയെന്നതാണ് മുകേഷ് അംബാനിയുടെ ദീര്‍ഘവീക്ഷണം. ഐപിഒ തീയതി, ഡാറ്റാ സെന്റര്‍ വിപുലീകരണം, എഐ നിക്ഷേപങ്ങള്‍ എന്നിവയെക്കുറിച്ച് എജിഎമ്മില്‍ നടക്കാന്‍ പോകുന്ന പ്രഖ്യാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ഗതിമാറ്റത്തിന് തന്നെ കാരണമായേക്കാം.

വരാനിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും കമ്പനിയുടെ ഓഹരികള്‍ക്ക് പുതിയ ഉണര്‍വ് നല്‍കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top