വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കി ടെസ്ല; ഹൈദരാബാദില്‍ അഞ്ചാമത്തെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു

ന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഹൈദരാബാദില്‍ പുതിയ എക്സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ച് ടെസ്ല. ഇത് രാജ്യത്തെ അഞ്ചാമത്തെ കേന്ദ്രവും തെലങ്കാനയിലെ ആദ്യത്തേതുമാണ്. ഹൈദരാബാദിലെ ഹൈടെക്ക് സിറ്റിയിലെ നോളജ് സിറ്റിയിലാണ് പുതിയ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ടെസ്ലയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നേരിട്ട് കാണാം.

പുതിയ കേന്ദ്രത്തില്‍ രണ്ട് പ്രധാന മോഡലുകളാണ് അവതരിപ്പിക്കുന്നത്. മോഡല്‍ വൈ പ്രീമിയം റിയര്‍ വീല്‍ ഡ്രൈവും മോഡല്‍ വൈ എല്‍ 3 റോ വേരിയന്റും.

  1. മോഡല്‍ വൈ പ്രീമിയം
    വില: 50.89 ലക്ഷം രൂപ
    റേഞ്ച്: 500 കിലോമീറ്റര്‍ (WLTP) വരെ
    0-100 km/h വേഗം: 5.9 സെക്കന്‍ഡ്
    ബൂട്ട് സ്‌പേസ്: 2,138 ലിറ്റര്‍ വരെ
    ഡെലിവറി ആരംഭം: ജൂലൈ 2026
  2. മോഡല്‍ വൈ എല്‍
    വില: 61.99 ലക്ഷം രൂപ മുതല്‍
    റേഞ്ച്: 681 കിലോമീറ്റര്‍ വരെ
    0-100 km/h: 5 സെക്കന്‍ഡ്
    സീറ്റിംഗ്: 6 സീറ്റുകള്‍ (3-row layout)
    ബൂട്ട് സ്‌പേസ്: 2,539 ലിറ്റര്‍ വരെ

വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്‌പെയ്‌സും പ്രായോഗികതയും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത മോഡലാണ് ഇവ രണ്ടും.

ഹൈദരാബാദിലെ ബൊല്ലാറം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ടെസ്ല ഇതിനകം വാഹന ഡെലിവറിയും സെയില്‍സ് സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലുള്ള സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ വേഗത്തില്‍ വളരുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് ടെസ്ല ലക്ഷ്യമിടുന്നത്. രാജ്യത്ത് കൂടുതല്‍ റീട്ടെയില്‍, സര്‍വീസ് നെറ്റ്വര്‍ക്കുകള്‍ വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഓണ്‍ലൈന്‍ ബുക്കിങുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2026 ജൂണ്‍ 30 ന് മുമ്പ് ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഹോം വാള്‍ കണക്ടര്‍ ചാര്‍ജര്‍ സൗജന്യമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

X
Top