ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

രാജ്യത്തെ രജിസ്റ്റേർഡ് ഓഹരി നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞു

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്റ്റേർഡ്ഡ് നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞു. നിക്ഷേപകരിൽ ഭൂരിപക്ഷവും  മഹാരാഷ്ട്രയിൽ നിന്നാണ്. രാജ്യത്തെ ആകെ രജിസ്റ്റേർഡ് ഓഹരി നിക്ഷേപകരിൽ 1.7 കോടിയിലധികം പേർ (16.8 ശതമാനം) മഹാരാഷ്ട്രയിൽ നിന്നാണ്. 11.2% പേർ ഉത്തർപ്രദേശിൽ നിന്നാണ്; 1.13 കോടി നിക്ഷേപകർ. 7% നിക്ഷേപകരുമായി (88 ലക്ഷം) ഗുജറാത്ത് മൂന്നാംസ്ഥാനത്ത്. ബംഗാൾ (59 ലക്ഷം പേർ), രാജസ്ഥാൻ (57.79 ലക്ഷം പേർ) എന്നീ സംസ്ഥാനങ്ങളും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉണ്ട്.

കർണാടക (56.39 ലക്ഷം), തമിഴ്നാട് (53.34 ലക്ഷം), മധ്യപ്രദേശ് (49.22 ലക്ഷം), ആന്ധ്രാപ്രദേശ് (45.89 ലക്ഷം), ഡൽഹി (45.49 ലക്ഷം) എന്നിങ്ങനെയാണ് ഓഹരി നിക്ഷേപകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് 6 മുതൽ  10 വരെ സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ സ്ഥിതി. പട്ടികയിൽ 14-ാം സ്ഥാനത്താണ് കേരളം. കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം ഇതാദ്യമായി 25 ലക്ഷം പിന്നിട്ടു. ലക്ഷദ്വീപും ല‌ഡാക്കുമാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. രാജ്യത്തെ മൊത്തം ഓഹരി നിക്ഷേപകരിൽ നാലിലൊന്നും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് എൻഎസ്ഇയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോവിഡിന് ശേഷം രാജ്യത്ത് പൊതുവെയും കേരളത്തിൽ നിന്നും നിക്ഷേപരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. 2019-20ൽ 9.42 ലക്ഷം പേരായിരുന്നു മലയാളി നിക്ഷേപകരെങ്കിൽ തുടർന്നുള്ള നാലര വർഷത്തിനിടെ 25 ലക്ഷത്തിന് മുകളിലേക്ക് ഈ എണ്ണം ഉയർന്നു. കഴിഞ്ഞമാസം മാത്രം കേരളത്തിൽ നിന്ന് പുതുതായി 49,900 പേർ നിക്ഷേപകരായി രജിസ്റ്റർ ചെയ്‌തെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം മലയാളി നിക്ഷേപകരുടെ എണ്ണം ഉയരുകയാണെങ്കിലും അകെ നിക്ഷേപകരുടെ എണ്ണത്തിൽ കേരളത്തിന്റെ വിഹിതം കുറയുകയാണ്. 2009-10ൽ രാജ്യത്തെ മൊത്തം ഓഹരി നിക്ഷേപകരിൽ കേരളീയർ 3% ആയിരുന്നു. 2014-15ൽ ഇത് 3.2 ശതമാനവുമായി. എന്നാൽ, 2019-20ൽ വിഹിതം മൂന്നു ശതമാനത്തിലേക്കും നടപ്പു സാമ്പത്തിക വർഷം 2.5 ശതമാനത്തിലേക്കും കുറയുകയാണുണ്ടായത്.

X
Top