ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

2026ലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന 2 ലക്ഷം കോടി കവിഞ്ഞു

മുംബൈ: 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ നടത്തിയ മൊത്തം വില്‍പ്പന 2 ലക്ഷം കോടി രൂപയ്‌ക്ക്‌ മുകളിലെത്തി. എന്‍എസ്‌ഡിഎല്‍ നല്‍കുന്ന വിവരം അനുസരിച്ച്‌ ഈ വര്‍ഷം ജനുവരി ഒന്ന്‌ മുതല്‍ ഏപ്രില്‍ 30 വരെ 1.98 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപകര്‍ നടത്തിയത്‌. മെയ്‌ നാലിന്‌ 4000 കോടി രൂപയുടെ വില്‍പ്പനയും നടത്തി.

2025ല്‍ 2.4 ലക്ഷം കോടി രൂപയുടെയും 2024ല്‍ 1.29 ലക്ഷം കോടി രൂപയുടെയും വില്‍പ്പനയാണ്‌ വിദേശ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ നടത്തിയിരുന്നത്‌. 2026ല്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ പ്രാഥമിക വിപണിയില്‍ 12,157 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷങ്ങളിലും വിദേശ നിക്ഷേപകര്‍ ഗണ്യമായ തോതില്‍ പ്രാഥമിക വിപണിയില്‍ നിക്ഷേപം നടത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ തുടര്‍ച്ചയായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകങ്ങളാണ്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ മാര്‍ച്ചില്‍ കണ്ടത്‌. ഇറാനുമായി യുഎസ്സും ഇസ്രയേലും യുദ്ധത്തില്‍ ഏര്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളിലുണ്ടായ ഇടിവാണ്‌ ഇന്ത്യയിലും പ്രതിഫലിച്ചത്‌.

ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 100 യുഎസ്‌ ഡോളറിന്‌ മുകളിലേക്ക്‌ ഉയര്‍ന്നത്‌ ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക്‌ നയിക്കുമെന്ന ആശങ്ക വിദേശ നിക്ഷേപകരെ ഓഹരി വിപണിയിലെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകമാണ്‌.

X
Top