ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

ഏപ്രിൽ 1 മുതൽ വായ്പകൾക്ക് പിഴപ്പലിശ ഇല്ല

ന്യൂഡൽഹി: വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല.

ഏപ്രിൽ 1 മുതലെടുക്കുന്ന പുതിയ വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാനാവൂ. നിലവിലെ വായ്പകൾക്ക് പുതിയ നിബന്ധന ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിൽ ബാധകമാക്കണം.

എന്താണ് മാറ്റം?
തിരിച്ചടവ് മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിനു മേലാണ് നിലവിൽ പിഴപ്പലിശ. ഇത് തിരിച്ചടവ് ബാധ്യത വൻതോതിൽ ഉയർത്തും. പല ബാങ്കുകളും ഇത് ധനസമ്പാദന മാർഗമായി ഉപയോഗിക്കുന്നുവെന്ന് ആർബിഐ നിരീക്ഷിച്ചിരുന്നു.

ഏപ്രിൽ മുതൽ പലിശയ്ക്കുമേലുള്ള പിഴപ്പലിശയ്ക്കു പകരം ന്യായമായ പിഴത്തുക (പീനൽ ചാർജസ്) മാത്രമേ ചുമത്താവൂ. ഇതിന്മേൽ പലിശ ഈടാക്കുകയുമില്ല.

വായ്പ പലിശയിലേക്ക് ഒരു തരത്തിലുള്ള ചാർജും ധനകാര്യസ്ഥാപനങ്ങൾക്ക് ലയിപ്പിക്കാനാവില്ല.

X
Top