10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഇന്ത്യൻ യൂണിറ്റിന്റെ ഉൽപ്പാദനശേഷി ഇരട്ടിയാക്കാൻ നിപ്പോൺ സ്റ്റീൽ

മുംബൈ: ജപ്പാനിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ നിപ്പോൺ സ്റ്റീൽ കോർപ്പറേഷൻ ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാനായി ഇന്ത്യയിലെ ഹസീറ പ്ലാന്റിന്റെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനശേഷി ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായി ഒരു ഉന്നത കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് വിപുലീകരണ പദ്ധതി എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ നിക്ഷേപം തങ്ങൾ ത്വരിതപ്പെടുത്തുകയാണെന്നും. ഉരുക്കിന്റെ കാര്യത്തിൽ ഗണ്യമായ വളർച്ച കൈവരിക്കുന്ന ഏക വിപണി ഇന്ത്യയാണെന്നും നിപ്പോൺ സ്റ്റീൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തകാഹിരോ മോറി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

2019-ൽ നിപ്പോൺ സ്റ്റീലും ആർസെലർ മിത്തലും സംയുക്തമായി പാപ്പരായ എസ്സാർ സ്റ്റീലിനെ ഏറ്റെടുത്തിരുന്നു. തുടർന്ന് ഈ സംരംഭത്തെ എഎം/എൻഎസ് ഇന്ത്യ എന്ന് നാമകരണം ചെയ്തിരുന്നു. പുതിയ ചൂളകൾ നിർമ്മിക്കുന്നതിലൂടെ ഹസിറ പ്ലാന്റിലെ വാർഷിക ഉൽപ്പാദന ശേഷി 8 ദശലക്ഷം ടണ്ണിൽ നിന്ന് 15 ദശലക്ഷം ടണ്ണായി വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

എന്നാൽ വിപുലീകരണ പദ്ധതിക്കായി വേണ്ടിവരുന്ന നിക്ഷേപം എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്റ്റീൽ ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി എസ്സാർ ഗ്രൂപ്പിൽ നിന്ന് 2.4 ബില്യൺ ഡോളറിന് ചില ഇൻഫ്രാസ്ട്രക്ചർ ആസ്തികൾ വാങ്ങുമെന്ന് എഎം/എൻഎസ് ഇന്ത്യ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

X
Top