അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

അഞ്ഞൂറ് കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഷെഫ്സ് ആര്‍ട്ട്

കൊച്ചി: ഹോട്ടല്‍, റസ്റ്റോറന്റ്, കാറ്ററിംഗ് മേഖലയിലെ മികച്ച ബ്രാന്‍ഡായ ഷെഫ്‌സ് ആര്‍ട്ട് ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു.
ഫുഡ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ രാജ്യത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നിരവധി വിപൂലീകരണ പദ്ധതികള്‍ നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് ബിസിനസുകള്‍ എന്നിവയിലുടനീളമുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, നാനൂറിലധികം വിതരണ ശൃംഖലയോടെ 454 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സംരംഭം നാല്‍പതിനായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് വിശ്വസനീയമായ ബ്രാന്‍ഡായി മാറിക്കഴിഞ്ഞു.

വറുത്ത ഭക്ഷണ സാധനങ്ങള്‍, ബര്‍ഗര്‍, പിസ്സ, ഇന്ത്യന്‍ അപ്പെറ്റൈസറുകള്‍ എന്നിവയ്ക്കുള്ള മസാലകള്‍, ഏറ്റവും ജനപ്രിയമായ പിരി പിരി സ്പ്രിംഗ്‌ളര്‍ ഉള്‍പ്പെടെ ഇന്ത്യന്‍, ഇറ്റാലിയന്‍, അമേരിക്കന്‍, മെഡിറ്ററേനിയന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ പാചകരീതികളാണ് ഷെഫ്‌സ് ആര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

വിപുലീകരണത്തിന്റെ ഭാഗമായി ഉല്‍പാദനശേഷി വര്‍ധിപ്പിക്കാനും ബ്രാന്‍ഡ് നവീകരണത്തിനുമായി പുതിയ പ്ലാന്റിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുമുണ്ട്.

മേഖലയില്‍ ഷെഫ്‌സ് ആര്‍ട്ടിനുള്ള പാരമ്പര്യവും ഉപഭോക്താക്കളുടെ ആഴത്തിലുള്ള വിശ്വാസവും കമ്പനിയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ തങ്ങളെ പ്രാപ്തരാക്കുന്നുവെന്ന് ഫുഡ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ അജയ് മാരിവാല അഭിപ്രായപ്പെട്ടു.

നിര്‍മ്മാണം, നവീകരണം, വിതരണം എന്നിവയിലെ നിക്ഷേപങ്ങളിലൂടെ ഷെഫ്‌സ് ആര്‍ട്ടിനെ മാര്‍ക്കറ്റ് ലീഡറായി ഉയര്‍ത്താനുള്ള മികച്ച അവസരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top