റഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണവെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

അറ്റാദായത്തിൽ 71% കുതിപ്പുമായി NHPC

2026 മാർച്ച് പാദത്തിൽ ശക്തമായ ഫലങ്ങളുമായി നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC). കമ്പനിയുടെ അറ്റാദായം, ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 71% വർധനയോടെ 853.64 കോടി രൂപയിൽ നിന്ന് 1,460.16 കോടി രൂപയിലെത്തി.

2026 സാമ്പത്തിക വർഷം മുഴുവനായി പരിഗണിക്കുമ്പോൾ ഇത് 3,689,49 കോടി രൂപയാണ്. 2025 സാമ്പത്തിക വർഷത്തിലെ 2,962,20 കോടിയിൽ നിന്ന് 24.6% വളർച്ചയാണിത്. രാജ്യത്ത് പവർ ഡിമാൻഡ് വർധിച്ചത് ഫലത്തിൽ കമ്പനിക്ക് നേട്ടമായി മാറി. നിലവിൽ 76.79 രൂപയാണ് കമ്പനിയുടെ ഓഹരി വില.

2025 മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 2,346.97 കോടി രൂപയായിരുന്നത് 2026 മാർച്ചിൽ 2,815.53 കോടി രൂപയായി വർധന നേടി. 2026 സാമ്പത്തിക വർഷം മുഴുവനായി കണക്കാക്കിയാൽ കമ്പനിയുടെ പ്രവർത്തന വരുമാനം 11,615.29 കോടി രൂപയാണ്. തൊട്ടു മുമ്പത്തെ സാമ്പത്തിക വർഷം ഇത് 10,933.17 കോടി രൂപയായിരുന്നു.

ലാഭവിഹിതം
കമ്പനിയുടെ ബോർട് നിലവിൽ 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.21 രൂപ (2.10%) അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. നടക്കാനിരിക്കുന്ന ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിലെ അനുമതിക്ക് വിധേയമാണിത്.

2026 ഫെബ്രുവരിയിൽ ഓഹരിയൊന്നിന് 1.40 രൂപ നിരക്കിൽ കമ്പനി ഇടക്കാല ലാഭവിഹിതവും നൽകിയിരുന്നു. ഇത്തരത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനി ആകെ 1.61 രൂപയാണ് ലാഭവിഹിതം നൽകിയിരിക്കുന്നത്. ഇത് ഓഹരിയുടെ മുഖവിലയുടെ 16.10% എന്ന തോതാണ്.

പുതിയ മൂലധന സമാഹരണം
പുതിയതായി മൂലധന സമാഹരണത്തിനും കമ്പനിയുടെ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ലിസ്റ്റഡ്, അൺ സെക്വേർഡ്, നോൺ ക്യുമുലേറ്റീവ്, നോൺ കൺവർട്ടബിൾ, റെഡീമബിൾ, ടാക്സബിൾ സീരിസ് A1 ബോണ്ടുകളാണ് പുറത്തിറക്കുക.

ഇതിലൂടെ 2,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ 2026-27 സാമ്പത്തിക വർഷത്തെ ലോൺ പ്ലാൻ പ്രകാരം പ്രൈവറ്റ് പ്ലേസ്മെന്റിലൂടെയാണ് ഇത്തരത്തിൽ മൂലധനം സമാഹരിക്കുക.

എൻ.എച്ച്.പി.സി
പവർ ജനറേഷൻ ബിസിനസ് നടത്തുന്ന മിഡ്ക്യാപ് കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈഡ്രോ ഡെവലപ്മെന്റ് ഓർഗനൈസേഷൻ കൂടിയാണിത്. ഹൈഡ്രോ പ്രൊജക്ടുകളുടെ കമ്മീഷനിങ്, സോളാർ & വിൻഡ് എനർജി ഡെവലപ്മെന്റ് തുടങ്ങിയവ ചെയ്യുന്നു.

കമ്പനിയുടെ നിലവിലെ മാർക്കറ്റ് ക്യാപ് 77,136 കോടി രൂപയും, നിലവിൽ എൻ.എസ്.ഇയിലെ ഓഹരി വില 76.79 രൂപയുമാണ്.

X
Top