റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

റിയല്‍ എസ്റ്റേറ്റ്‌ സൂചിക ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 7% ഇടിഞ്ഞു

മുംബൈ: നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ഏഴ്‌ ശതമാനം ഇടിഞ്ഞു.

തിരഞ്ഞെടുപ്പ്‌ സമയത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ പദ്ധതികള്‍ക്ക്‌ അനുമതി കിട്ടുന്നത്‌ വൈകിയത്‌ ഈ രംഗത്തെ കമ്പനികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ച മേഖലകളിലൊന്നാണ്‌ റിയല്‍ എസ്റ്റേറ്റ്‌. അതേ സമയം ശക്തമായ മുന്നേറ്റത്തിനു ശേഷം ഈ മേഖലയിലെ പല ഓഹരികളും ഭാഗികമായ ലാഭമെടുപ്പിന്‌ വിധേയമായി.

പത്ത്‌ ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചികയിലെ എട്ട്‌ ഓഹരികളും 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ഇരട്ടയക്കത്തിലുള്ള ഇടിവ്‌ നേരിട്ടു.

ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ടത്‌ മാക്രോടെക്‌ ഡെവലപ്പേഴ്‌സ്‌ ആണ്‌- 23 ശതമാനം. മഹീന്ദ്ര ലൈഫ്‌ സ്‌പേസ്‌ ഡെലവപ്പേഴ്‌സ്‌ 18 ശതമാനവും ശോഭ 19 ശതമാനവും ഇടിഞ്ഞു.

ഫീനിക്‌സ്‌ മില്‍സ്‌, സണ്‍ടെക്‌ റിയാല്‍റ്റി, ഒബ്‌റോയി റിയാല്‍റ്റി, ഡിഎല്‍എഫ്‌, ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌, ബ്രിഗേഡ്‌ എന്റര്‍പ്രൈസസ്‌, പ്രസ്റ്റീജ്‌ എസ്റ്റേറ്റ്‌ എന്നീ ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 7 ശതമാനം മുതല്‍ 17 ശതമാനം വരെയാണ്‌ ഇടിവ്‌ നേരിട്ടത്‌.

X
Top