വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

നിഫ്‌റ്റി ഇന്റര്‍നെറ്റ്‌ സൂചിക തുടങ്ങിയതിനു ശേഷം ഉയര്‍ന്നത്‌ 19%

മുംബൈ: കഴിഞ്ഞ ഫെബ്രുവരി 28ന്‌ തുടങ്ങിയ നിഫ്‌റ്റി ഇന്ത്യ ഇന്റര്‍നെറ്റ്‌ സൂചിക ഇതുവരെ നല്‍കിയത്‌ 19.4 ശതമാനം നേട്ടം. ഇക്കാലയളവില്‍ വിവിധ സൂചികകളേക്കാള്‍ ഉയര്‍ന്ന നേട്ടമാണ്‌ നിഫ്‌റ്റി ഇന്ത്യ ഇന്റര്‍നെറ്റ്‌ സൂചിക നല്‍കിയത്‌.

നിഫ്‌റ്റി ഇന്ത്യ ഇന്റര്‍നെറ്റ്‌ സൂചിക തുടങ്ങിയതിനു ശേഷം 19.4 ശതമാനം നല്‍കിയപ്പോള്‍ നിഫ്‌റ്റി 50 സൂചിക ഇക്കാലയളവില്‍ 12 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.

21 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി ഇന്ത്യ ഇന്റര്‍നെറ്റ്‌ സൂചിക നിഫ്‌റ്റി ബാങ്ക്‌, നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, നിഫ്‌റ്റി പ്രൈവറ്റ്‌ ബാങ്ക്‌, നിഫ്‌റ്റി ഓട്ടോ, നിഫ്‌റ്റി കമ്മോഡിറ്റീസ്‌, നിഫ്‌റ്റി ടൂറിസം, നിഫ്‌റ്റി മെറ്റല്‍, നിഫ്‌റ്റി ഫാര്‍മ, നിഫ്‌റ്റി എഫ്‌എംസിജി, നിഫ്‌റ്റി ഐടി തുടങ്ങിയ സൂചികകളേക്കാള്‍ ഉയര്‍ന്ന നേട്ടമാണ്‌ നല്‍കിയത്‌. ഈ സൂചികകള്‍ ഫെബ്രുവരി 28നു ശേഷം നല്‍കിയ നേട്ടം രണ്ട്‌ ശതമാനം മുതല്‍ 17 ശതമാനം വരെയാണ്‌.

അതേ സമയം നിഫ്‌റ്റി ഡിഫന്‍സ്‌ (69%), നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ (26%), നിഫ്‌റ്റി മീഡിയ (24%), നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌ (24%), നിഫ്‌റ്റി ഓയില്‍ & ഗ്യാസ (20%), നിഫ്‌റ്റി എനര്‍ജി (20%) എന്നീ സൂചികകള്‍ നിഫ്‌റ്റി ഇന്ത്യ ഇന്റര്‍നെറ്റ്‌ സൂചികയേക്കാള്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌.

X
Top