കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി ശ്രീറാം ഫിനാൻസ്

കൊച്ചി: ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള മുൻനിര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിന്റെ പുതുക്കിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം, വിവിധ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.75 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ലഭിക്കും. 60 മാസത്തെ നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശയായ 7.25 ശതമാനം ലഭിക്കുക.

മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളിൽ 0.50 ശതമാനം അധിക പലിശ ലഭിക്കും. നിക്ഷേപങ്ങൾ പുതുക്കുന്നവർക്കും അധിക പലിശ ലഭിക്കും. സ്ത്രീ നിക്ഷേപകരുടെ പലിശ നിരക്കിൽ 0.05 ശതമാനത്തിന്റെ അധിക പലിശയും ഏർപ്പെടുത്തിയിട്ടുണ്ട്.

പുതുക്കുന്ന എല്ലാ സ്ഥിരനിക്ഷേപങ്ങൾക്കും വാർഷിക നിരക്കിൽ 0.15 ശതമാനത്തിന്റെ അധിക നേട്ടമുണ്ടാകും. നിക്ഷേപ പദ്ധതികൾക്കനുസരിച്ച് പലിശ നിരക്കുകളിൽ മാറ്റം വരും. മുൻനിര ധനകാര്യ സ്ഥാപനങ്ങളിൽ ഏറ്റവും വിശ്വാസയോഗ്യമായ സ്ഥിരനിക്ഷേപ പദ്ധതിയാണ് ശ്രീറാം ഫിനാൻസിന്റേത്.

വിവിധ റേറ്റിംഗ് ഏജൻസികളായ ക്രിസിൽ, ഐസിആർഎ, ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച് എന്നിവയുടെ AAA/സ്റ്റേബിൾ റേറ്റിംഗും ശ്രീറാം ഫിനാൻസിന്റെ സ്ഥിരനിക്ഷേപ പദ്ധതികൾക്കുണ്ട്. നിരക്കുകൾ മെയ് 6 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ശ്രീറാം ഫിനാൻസ് അറിയിച്ചു.

X
Top