ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

പശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്

ദുബായ്: ഇറാന്‍-യുഎസ് യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളെ അനിശ്ചിതത്വത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ആഴങ്ങളിലേക്ക് തള്ളിവിടുന്നു. യുദ്ധം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയതോടെ പ്രവാസികളില്‍ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. യുദ്ധം തുടങ്ങിയശേഷം ശമ്പളവിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ട അവസ്ഥയിലാണ്.

ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ പ്രവാസികളെ മാത്രമല്ല ബാധിച്ചു തുടങ്ങിയത്. കേരളത്തിലേക്കുള്ള പണമൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഗള്‍ഫ് പണത്തിന്റെ വരവ് കുറഞ്ഞാല്‍ നിര്‍മാണ മേഖല മുതല്‍ കേരളത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ വരെ തിരിച്ചടിയുണ്ടാകും. ഗള്‍ഫ് പണത്തെ ചുറ്റിപ്പറ്റിയാണ് കേരളത്തിലെ ബിസിനസുകളിലേറെയും നിലനില്‍ക്കുന്നത്.

ശമ്പളം മുടങ്ങി തുടങ്ങി
പ്രവാസികളില്‍ പലര്‍ക്കും മാര്‍ച്ചില്‍ ശമ്പളം കിട്ടിയിട്ടില്ല. ചിലര്‍ക്ക് പാതിമാത്രം ലഭിച്ചു. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയെടുക്കുന്നവരെ നിര്‍ബന്ധിത അവധിക്ക് അയയ്ക്കുകയാണ്. നാട്ടിലുള്ളവരോട് അവധി രണ്ടുമാസം നീട്ടാനും കമ്പനികള്‍ ആവശ്യപ്പെടുന്നു.

ഫെബ്രുവരി 28നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതെങ്കിലും പലര്‍ക്കും മാര്‍ച്ച് മുതല്‍ ശമ്പളം മുടങ്ങിയ അവസ്ഥയിലാണ്. നാട്ടിലേക്ക് പോയാല്‍ എന്താകുമെന്ന ആശങ്കയും തിരിച്ചുള്ള മടക്കം പ്രതിസന്ധിയിലാകുമോയെന്ന ഭയവും പ്രവാസികളെ ഗള്‍ഫില്‍ പിടിച്ചു നിര്‍ത്തുകയാണ്.

ശമ്പളം നിലച്ചതോടെ കുടുംബമായി താമസിക്കുന്നവര്‍ പ്രതിസന്ധിയിലാണ്. തൊഴില്‍മേഖലയില്‍ പ്രതിസന്ധി ഉണ്ടായെങ്കിലും വാടക കുറയ്ക്കാനോ ഇളവ് അനുവദിക്കാനോ ഉടമകള്‍ തയാറാകാത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

പലരും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പേയ്‌മെന്റ് നടത്തിയാണ് മുന്നോട്ടു പോകുന്നത്.

X
Top