കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

കോഴിക്കോടിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി ഒരുങ്ങുന്നു; വരുന്നത് 2,000 കോടി രൂപയുടെ ടൗണ്‍ഷിപ്പ്

കോഴിക്കോട്: കോഴിക്കോടിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയില്‍ 2,000 കോടിയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു. പന്തീരാങ്കാവില്‍ ഏകദേശം 18 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ പദ്ധതി ഒരുങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് പ്രൊജക്ടാകും ഇത്. ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

115 വില്ലകള്‍, 300 അപ്പാര്‍ട്ട്‌മെൻ്റുകള്‍, 200 മുറികളടങ്ങുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, എക്‌സ്‌പോ സെൻ്റര്‍, കണ്‍വെന്‍ഷന്‍ സെൻ്റര്‍, ട്രേഡ് സെൻ്റര്‍, അമിനിറ്റി സെൻ്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ജിംനേഷ്യം, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ കോര്‍ട്ടുകള്‍, മെഡിറ്റേഷന്‍ ഹാള്‍, തിയേറ്റര്‍, കോഫി ഷോപ്പ്, സ്വിമ്മിംഗ് പൂള്‍ എന്നിങ്ങനെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗ്രീന്‍ സിറ്റി പദ്ധതി ഒരുങ്ങുന്നത്.

ഇതോടൊപ്പം ഓര്‍ഗാനിക് ഫാമിംഗിലൂടെ ഭക്ഷ്യോത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.പി വിജയന്‍ പറഞ്ഞു.

600 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി ചിലവഴിക്കുക. കെൻ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ഇതിൻ്റെ നിര്‍മാണ ചുമതല. 2027-ല്‍ പദ്ധതി പൂര്‍ത്തിയാകും. സ്വിറ്റ്‌സര്‍ലൻ്റ് മോഡലുകളാണ് വില്ലകള്‍ക്കായി സ്വീകരിക്കുന്നത്.

ആര്‍ക്കിടെക്റ്റുമാരായ ജി ശങ്കര്‍, ധര്‍മ്മ കീര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നത്. പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോററ്റിയുടെ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പാലിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ഡോ. പിപി വിജയന്‍ പറഞ്ഞു.

ജപ്പാനിലെ പ്രമുഖ ആര്‍ക്കിടെക്റ്റുമാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നത് സമീപ പ്രദേശങ്ങളിലെ വികസനത്തിനും വഴി വയ്ക്കും.

X
Top