
കൊച്ചി: ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സേവന മേഖലയിലെ മുന്‍നിരക്കാരായ നെറ്റ്‌ലിങ്ക്‌സ് ലിമിറ്റഡ്, 85 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നു.
പ്രിഫറന്‍ഷ്യല്‍ വാറണ്ടുകള്‍ വിതരണം ചെയ്യുന്നതിലൂടെയാണ് പ്രസ്തുത ഫണ്ട് കമ്പനി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതിനുള്ള അംഗീകാരം നല്‍കി. സമാഹരിക്കുന്ന ഫണ്ട് ബിസിനസ് വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്തുന്നതിന് ഉപയോഗിക്കും.
പദ്ധതി പ്രകാരം, കമ്പനി ഒരു കോടി വാറണ്ടുകള്‍ വരെ വിതരണം ചെയ്യും. ഓരോന്നും 85 ഇഷ്യു വിലയില്‍ 10 രൂപ വിലയുള്ള പൂര്‍ണമായി അടച്ചുതീര്‍ത്ത ഇക്വിറ്റി ഷെയറായി മാറ്റാവുന്നതോ കൈമാറ്റം ചെയ്യാവുന്നതോ ആണ്. 2018ലെ സെബി ചട്ടങ്ങള്‍ അനുസരിച്ച്, പ്രൊമോട്ടര്‍മാരല്ലാത്ത തിരിച്ചറിയപ്പെടുന്ന നിക്ഷേപകര്‍ക്ക് മുന്‍ഗണനാ അലോട്ട്‌മെന്റ് നല്‍കും.
സബ്സ്‌ക്രിപ്ഷനും അലോട്ട്മെന്റും നടത്തുമ്പോള്‍ വാറണ്ട് ഇഷ്യൂ വിലയുടെ 25 ശതമാനം മുന്‍കൂറായി നല്‍കുന്നതാണ്. ബാക്കി 75 ശതമാനം വാറണ്ടുകള്‍ നടപ്പിലാക്കുമ്പോള്‍ നല്‍കപ്പെടും, ഇത് അലോട്ട്‌മെന്റ് തീയതി മുതല്‍ 18 മാസത്തിനുള്ളില്‍ ഒന്നോ അതിലധികമോ തവണകളായി ചെയ്യാം.
കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും വളര്‍ച്ചാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമാണ് ഈ ഫണ്ട്‌റൈസിംഗ് സംരംഭമെന്ന് നെറ്റ്‌ലിങ്ക്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മനോഹര്‍ ലോക റെഡ്ഡി അഭിപ്രായപ്പെട്ടു.