കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

വിപണി പിടിച്ച് മഹീന്ദ്ര: ജൂണിൽ ആകെ വിൽപന ഒരു ലക്ഷം യൂണിറ്റുകൾ കടന്നു

വിപണിയിലെ ശക്തമായ ആവശ്യകതയെത്തുടർന്ന് ജൂൺ മാസത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആകെ വാഹന വിൽപന 37 ശതമാനം വർദ്ധിച്ച് 1,06,207 യൂണിറ്റുകളിലെത്തി. കമ്പനിയുടെ ആഭ്യന്തര എസ്‌യുവി വിൽപനയാണ് ഏറ്റവും കുതിപ്പ് കാട്ടിയത്. ഈ വിഭാഗത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതായി മഹീന്ദ്ര പ്രസ്താവനയിൽ അറിയിച്ചു. 2025 ജൂണിൽ 47,306 എസ്‌യുവികൾ വിറ്റഴിച്ച സ്ഥാനത്ത്, ഈ വർഷം ജൂണിൽ അത് 60,393 യൂണിറ്റുകളായി ഉയർന്നു. വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന ജൂണിൽ 35 ശതമാനം വളർച്ചയോടെ 26,076 യൂണിറ്റായി.

ഇതിന് പുറമെ ഗ്രൂപ്പിന്റെ ഫാം എക്വിപ്പ്മെന്റ് ബിസിനസ് 2026 ജൂണിൽ ആകെ 59,935 ട്രാക്ടറുകൾ വിറ്റതായും റിപ്പോർട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ മാസത്തിലെ വിൽപ്പനയെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ്. ട്രാക്ടറുകളുടെ ആഭ്യന്തര വിൽപ്പന വർഷാടിസ്ഥാനത്തിൽ 12 ശതമാനം വർധിച്ച് 58,177 യൂണിറ്റായി ഉയർന്നു. 1758 ട്രാക്ടർ യൂണിറ്റുകളാണ് ഈ ജൂൺ മാസത്തിൽ മഹിന്ദ്ര വിദേശ വിപണികളിൽ വിറ്റഴിച്ചത്.

X
Top