കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നു

രാജ്യത്തെ എസ്ഐപി നിക്ഷേപങ്ങൾ രണ്ട് ലക്ഷം കോടി കവിഞ്ഞു

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ സിസ്റ്റമിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലൂടെ(എസ്ഐപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിപണിയിലെത്തിയ തുക രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞു.

മുൻവർഷത്തേക്കാൾ 28 ശതമാനം വർദ്ധനയാണുണ്ടായത്. 2021-22 സാമ്പത്തിക വർഷത്തിൽ 1.56 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് എസ്. ഐ. പിയിലൂടെ വിപണിയിൽ എത്തിയത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ എസ്.ഐ, പിയിലേക്കുള്ള പണമൊഴുക്കിൽ നാലിരട്ടി വർദ്ധനയുണ്ടായെന്ന് അസോസിയേഷൻ ഒഫ് മ്യൂച്ച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

എസ്ഐപികളിലൂടെ മാർച്ചിൽ മൊത്തം 19,270 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിലെത്തിയത്. മുൻവർഷം മാർച്ചിൽ എസ്. ഐ. പികളിലെ നിക്ഷേപം 14,276 കോടി രൂപയായിരുന്നു.

രാജ്യത്തെ ഓഹരി വിപണി റെക്കാഡുകൾ കീഴടക്കി മുന്നേറിയതോടെ നിക്ഷേപ താത്പര്യം കൂടുന്നതാണ് എസ്.ഐ. പികളിലേക്ക് വലിയ തോതിൽ പണം ഒഴുകാൻ കാരണമെന്ന് പ്രമുഖ മ്യൂച്വൽ ഫണ്ടിന്റെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

നിലവിൽ രാജ്യത്തെ മുൻനിര മ്യൂച്ച്വൽ ഫണ്ടുകൾ മൊത്തമായി കൈകാര്യം ചെയ്യുന്ന ആസ്തി 71 ലക്ഷം കോടി രൂപ കവിഞ്ഞു.

പ്രതിമാസം നിശ്ചിത തുകകളായി ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകർ മ്യൂച്ച്വൽ ഫണ്ടുകൾ വഴി നടത്തുന്ന നിക്ഷേപമാണ് എസ്. ഐ. പികൾ.

ചെറിയ തുകയായി നൽകാമെന്നതും വിദഗ്ദ്ധരായ പ്രോഫഷണലുകൾ നിക്ഷേപകർക്ക് വേണ്ടി മികച്ച ഗവേഷണങ്ങളുടെ പിന്തുണയോടെ നിക്ഷേപ തീരുമാനം എടുക്കുന്നുവെന്നതുമാണ് എസ്. ഐ. പികളുടെ കരുത്ത്.

X
Top