എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

മെഡിക്കല്‍ ഇന്‍ഷൂറന്‍സ്: 10 ലക്ഷം രൂപയില്‍ കൂടുതല്‍ റീഇംപേഴ്‌സ്‌മെന്റ് ക്ലെയിം ലഭിച്ചത് 0.2 ശതമാനം ഇന്ത്യക്കാര്‍ക്ക് മാത്രം

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകള്‍ നടത്തിയ 15% ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ തുക ലഭിച്ചതായി ഇന്‍ഷുറന്‍സ് ബ്രോക്കറായ സെക്യൂര്‍ നൗ നടത്തിയ സര്‍വേ കണ്ടെത്തി.

ശ്രദ്ധേയമായ കാര്യം, വളരെ ഉയര്‍ന്ന മെഡിക്കല്‍ ക്ലെയിമുകള്‍ കുറച്ചു ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ലഭ്യമായത് എന്നാണ്. ഏകദേശം 0.2% ഇന്ത്യക്കാര്‍ക്ക് മാത്രമാണ് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള റീഇംപേഴ്‌സ്‌മെന്റ് ക്ലെയിം ലഭിച്ചത്.

ശരാശരി ക്ലെയിം തുക 42,000 രൂപയാണ്. മിക്ക ആളുകളും ക്യാഷ്‌ലെസ് ക്ലെയിമുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നെങ്കിലും ക്യാഷ്‌ലെസ് അല്ലാതെ റിംഇപേഴ്‌സ്‌മെന്റ് മോഡ് വഴി ആശുപത്രി ബില്ലുകള്‍ തീര്‍പ്പാക്കുന്നവരും ധാരാളമുണ്ടെന്ന് സര്‍വേ വെളിപെടുത്തുന്നു.

ആശുപത്രി നെറ്റ് വര്‍ക്കിലില്ലാത്തതും എമര്‍ജെന്‍സി ചികിത്സ ആവശ്യമായതിനാല്‍ നെറ്റ് വര്‍ക്കിലില്ലാത്ത ആശുപത്രികളെ ആശ്രയിക്കുന്നതും കുറഞ്ഞ പ്രീമിയത്തിലുള്ള പോളിസി ആയതിനാല്‍ നെറ്റ് വര്‍ക്ക് ചെറുതാകുന്നതുമാണ് റീഇംപേഴ്‌സ്‌മെന്റ് മോഡ് പെരുകാന്‍ കാരണം.

ഇന്ത്യയൊട്ടാകെയുള്ള 3846 പേരെ ഉള്‍ക്കൊള്ളിച്ച് പൂര്‍ത്തിയാക്കിയ സര്‍വേ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ ക്ലെയ്മുകളാണ് പരിശോധിച്ചത്. കമ്പനിയുമായി ധാരണയുള്ള ഹോസ്പിറ്റലുകളിലാണ് ക്യാഷ്‌ലെസ് ക്ലെയ്മുകള്‍ സാധ്യമാകുക. ക്യാഷ്‌ലെസ് ക്ലെയ്മുകള്‍ താരതമ്യേന എളുപ്പത്തില്‍ തീര്‍പ്പാകും.

അതേസമയം റിഇംപേഴ്‌സ്‌മെന്റ് ക്ലെയിമില്‍ രേഖകള്‍ എത്തിക്കേണ്ടത് ഉപഭോക്താക്കളുടെ ബാധ്യത ആയതിനാല്‍ പ്രക്രിയ സങ്കീര്‍ണ്ണമാണ്. സര്‍വേ പ്രകാരം റീഇംപേഴ്‌സ്‌മെന്റ് ക്ലെയ്മുകളില്‍ 11 ശതമാനം 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപവരെയാണ്.

ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ടവരില്‍ 21 ശതമാനവും 3 ദിവസത്തില്‍ കൂടുതല്‍ അഡ്മിറ്റാകുന്നതായും സര്‍വേ കണ്ടെത്തി.

10.73 ശതമാനം ക്ലെയിമുകളില്‍ ഡോക്യുമെന്റേഷന്റെ കുറവും കണ്ടെത്തി. കൂടാതെ 9.33 ശതമാനം ക്ലെയ്മുകള്‍ പാതിവഴിയില്‍ അവസാനിച്ചു.

X
Top