ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ സെമിനാർ ശനിയാഴ്ച

  • ഇറച്ചി സംസ്കരണവും മൂല്യ വർധനയും നൂതന പ്രവണതകളും ചർച്ച ചെയ്യും

കൊല്ലം: മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ “ഇറച്ചി സംസ്കരണത്തിന്റെ പ്രാധാന്യവും മൂല്യ വർദ്ധിത ഇറച്ചി സംസ്കരണത്തിലെ നൂതന പ്രവണതകളും ” എന്ന വിഷയത്തിൽ ദേശിയ സെമിനാർ സംഘടിപ്പിക്കുന്നു.

ഡിസംബർ 3 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ കൊല്ലം ജില്ലയിലെ വിളക്കുപാറയിലാണ് പരിപാടി. സംസ്ഥാന സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ തുടങ്ങുന്ന മൂല്യ വർദ്ധിത ഇറച്ചി ഉൽപന്ന സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

സ്കൂൾ/ കോളേജ് വിദ്യാർത്ഥികൾക്കും സംരഭകർക്കുമായിട്ടാണ് പരിപാടി.
ഫാക്ടറി സന്ദർശിക്കുന്നതിനും അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനും ഇറച്ചി സംസ്കരണ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കുന്നതിനും അവസരം ഉണ്ടാകും. സംസ്ഥാന ആനിമൽ ഹസ്ബൻഡറി ഡിപാർട്ട്മെന്റ് ഡയറക്ടർ ഡോ. കൗശിഗൻ ഐഎഎസ് ഉദ്ഘാടനം ചെയ്യും.

ഇറച്ചി സംസ്കരണ മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ വ്യവസായ വകുപ്പിന് കീഴിലെ സംരംഭ സ്കീമുകളെക്കുറിച്ചും, കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കൊല്ലം ജില്ലാ മേധാവി റേച്ചൽ തോമസ് ഭക്ഷ്യ സംസ്ക്കരണ രംഗത്തെ മലിനീകരണ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കും.

X
Top