സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഒക്‌ടോബർ 16 മുതൽ പുതിയ കമ്മോഡിറ്റി ഡെറിവേറ്റീവ് പ്ലാറ്റ്‌ഫോമുമായി എംസിഎക്‌സ്

രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്‌സ്) ഒക്‌ടോബർ 16 മുതൽ ഒരു പുതിയ വെബ് അധിഷ്‌ഠിത കമ്മോഡിറ്റി ഡെറിവേറ്റീവ് പ്ലാറ്റ്‌ഫോം (സിഡിപി) ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 15 ന് മോക്ക് ട്രേഡിംഗ് നടത്താനും എക്സ്ചേഞ്ച് പദ്ധതിയിട്ടിട്ടുണ്ട്.

എക്‌സ്‌ചേഞ്ച് ഒക്ടോബർ 16 മുതൽ പുതിയ പ്ലാറ്റ്‌ഫോമിനൊപ്പം സജീവമാകും. കൂടാതെ,
“മോക്ക് ട്രേഡിംഗ് സെഷനിൽ പങ്കെടുക്കാനും സജ്ജീകരണവും കണക്ഷനും സാധൂകരിക്കാനും അംഗങ്ങളെ അനുവദിക്കാനും പ്രത്യേക സർക്കുലർ പുറപ്പെടുവിക്കും”, MCX അതിന്റെ സർക്കുലറിൽ പറഞ്ഞു.

ഒക്‌ടോബർ 14 മുതൽ പുതിയ ഫ്രണ്ട് എൻഡ് സെറ്റപ്പിലേക്ക്, അതായത് പുതിയ ട്രേഡിംഗ് വർക്ക് സ്റ്റേഷൻ – MCX ട്രേഡ് സ്റ്റേഷൻ (MTS), പുതിയ അംഗങ്ങളുടെ അഡ്മിൻ ടെർമിനൽ – മെമ്പർ കൺട്രോൾ സ്റ്റേഷൻ (MCS) എന്നിവയിലെക്ക് അംഗങ്ങൾക്ക് ലോഗിൻ ചെയ്യാമെന്ന് എംസിഎക്‌സ് പറയുന്നു.

2023 ഒക്‌ടോബർ 13 വെള്ളിയാഴ്ച ട്രേഡിംഗ് സമയം അവസാനിക്കുമ്പോൾ പെൻഡിങ്ങായ എല്ലാ ഓർഡറുകളും (ജിടിസി / ജിടിഡി ഓർഡറുകൾ ഉൾപ്പെടെ) പുതിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോം പുറത്തിറക്കുന്നതിനാൽ റദ്ദാക്കപ്പെടുമെന്ന് അംഗങ്ങൾ ശ്രദ്ധിക്കേണ്ടതാണ് എന്നും എംസിഎക്‌സ് അറിയിച്ചു.

മാർക്കറ്റ് റെഗുലേറ്റർ സെബി ഒക്ടോബർ ആദ്യവാരം വരെ താൽക്കാലികമായി നിർത്തിവച്ചതിനാൽ പുതിയ കമ്മോഡിറ്റി ഡെറിവേറ്റീവ് പ്ലാറ്റ്‌ഫോമിന്റെ ആസൂത്രിത ലോഞ്ച് വൈക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ ചെന്നൈ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് ആൻഡ് അക്കൗണ്ടബിലിറ്റി റിട്ട് ഹർജികൾ സമർപ്പിച്ചതാണ് ഈ കാലതാമസത്തിന് കാരണമായത്.

ഒക്‌ടോബർ എട്ടിന്, പുതിയ സിപിഡി അവതരിപ്പിക്കുന്നതിന് സെബി ടെക് പാനലിൽ നിന്ന് അനുമതി ലഭിച്ചതായി എംസിഎക്‌സ് അറിയിച്ചു.

X
Top