ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യം 1.15 ലക്ഷ കോടി രൂപ ഉയര്‍ന്നു, മികച്ച നേട്ടം റിലയന്‍സിന്റേത്

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ബിഎസ്ഇയിലെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ വര്‍ധനവ് 1,15,837 കോടി രൂപ. സെന്‍സക്‌സ് 0.92 ശതമാനം നേട്ടത്തിലായതോടെയാണ് ഇത്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയൊഴികെയുള്ള ആദ്യ പത്ത് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉയര്‍ച്ചയുണ്ടായി.

71,462.28 കോടി വര്‍ധനവ് രേഖപ്പെടുത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 18,41,994.48 കോടി രൂപയാണ്. 18,491.28 കോടി നേട്ടമുണ്ടാക്കിയ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മൂല്യം 6,14,488.60 കോടി രൂപയായപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 18,441.62 കോടി രൂപയാണ് കൂട്ടിച്ചേര്‍ത്തത്. 12,58,439.24 കോടി രൂപയാണ് ടിസിഎസിന്റെ മൊത്തം മൂല്യം.

ഇന്‍ഫോസിസ് മൂല്യം 3,303.5 കോടി രൂപ ഉയര്‍ന്ന് 6,89,515.09 കോടി രൂപയിലുമെത്തി. 2063.4 കോടി രൂപ നേട്ടമുണ്ടാക്കിയ അദാനി എന്റര്‍പ്രൈസസ് 4,47,045.74 കോടി രൂപ വിപണി മൂല്യത്തിലാണുള്ളത്. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 4,72,234.92 കോടി രൂപയാണ്. നേട്ടം 1,140.46 കോടി രൂപ.

ഐസിഐസിഐ എംക്യാപ് 845.21 കോടി രൂപ ഉയര്‍ന്ന് 6,49,207.46 കോടി രൂപയായും മാറി. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 89.25 കോടി രൂപ വര്‍ധിച്ച് 5,42,214.79 കോടി രൂപയുമായി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 5,417.55 കോടി രൂപ കുറഞ്ഞ് 8,96,106.38 കോടി രൂപയായും എച്ച്ഡിഎഫ്‌സിയുടേത് 2282.41 കോടി കുറഞ്ഞ് 4,85,626.22 കോടി രൂപയായും താഴ്ന്നു.

ടോപ്പ്10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി,ഭാരതി എയര്‍ടെല്‍, അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

X
Top